CrimeKeralaLatestLocalNewsNews in Brief

ആത്മഹത്യയ്ക്ക് കാരണക്കാരി അമ്മ; താന്‍ നിരപരാധിയെന്ന് ഭര്‍ത്താവ്; എല്ലാവരും അറസ്റ്റില്‍; ലേഖയുടെയും വൈഷ്ണവിയുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

By Web Desk

നെയ്യാറ്റിന്‍കരയില്‍ ഭാര്യയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് ഭര്‍ത്താവ് ചന്ദ്രന്‍. ആത്മഹത്യക്ക് പിന്നില്‍ തന്റെ അമ്മ കൃഷ്ണ മാത്രമാണെന്നും ചന്ദ്രന്‍ പറഞ്ഞു. താന്‍ ഗള്‍ഫില്‍ നിന്ന് നാട്ടില്‍ വന്നിട്ട് ആറു മാസം മാത്രമേ ആയിട്ടുള്ളുവെന്നും ചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൃഷ്ണമ്മയും തന്റെ ഭാര്യയുമായി വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്ന് ചന്ദ്രന്‍ പറഞ്ഞു. ജപ്തി നോട്ടീസുമായി കഴിഞ്ഞ ദിവസം ബാങ്കുകാര്‍ വീട്ടില്‍ വന്നിരുന്നു. പക്ഷേ താന്‍ വീട്ടില്‍ ദുര്‍മന്ത്രവാദമൊന്നും ചെയ്തിട്ടില്ലെന്നും അത്തരം സംഭവങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും ചന്ദ്രന്‍ വ്യക്തമാക്കി.

കേസില്‍ ചന്ദ്രന്‍, അമ്മ കൃഷ്ണ, ചന്ദ്രന്റെ സഹോദരിമാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍വകുപ്പുകള്‍ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്ന് പോലീസ് പറഞ്ഞു.

ആത്മഹത്യ ചെയ്ത ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close