CrimeKeralaLocalNewsNews in Brief

ആത്മഹത്യാക്കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍: സ്ത്രീധനത്തിന്റെ പേരില്‍ അമ്മായിയമ്മ വിഷം തന്നു കൊല്ലാന്‍ ശ്രമിച്ചുവെന്ന് നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത അമ്മ; ദുര്‍മന്ത്രവാദത്തിലൂടെയും പീഡന ശ്രമം

By Web Desk

ത്ര പുരോഗമനവും സാക്ഷരതയും നേടിയെന്ന് അവകാശപ്പെട്ടാലും കേരളത്തില്‍ സ്ത്രീകള്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത് സ്ത്രീധനത്തിന്റെ പേരിലുള്ള ഭീകരമായ നരകയാതനകളാണെന്ന് തെളിയിക്കുന്നതാണ് നെയ്യാറ്റിന്‍കരയിലെ ലേഖ എന്ന അമ്മയുടെയും വൈഷ്ണവി എന്ന മകളുടെയും ആത്മഹത്യ. പോലീസ് കണ്ടെടുത്ത ഇരുവരുടെയും ആത്മഹത്യാക്കുറിപ്പ് സത്യത്തില്‍ ഈ വര്‍ത്തമാനകേരളത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ കരള്‍ പിളരുന്ന സത്യവാങ്മൂലവും സാക്ഷ്യപത്രവുമാണ്.

എന്റെയും എന്റെ മകളുടെയും മരണകാരണം ഭര്‍ത്താവ്, കൃഷ്ണമ്മ, കാശി, ശാന്ത എന്നിവരാണെന്ന് എണ്ണിപ്പറഞ്ഞുകൊണ്ടാണ് മണ്ണെണ്ണയില്‍ കുതിര്‍ന്ന സ്വന്തം ശരീരത്തിന് സ്വയം തീ കൊളുത്തുംമുമ്പ് ഇരുവരും എഴുതിവച്ചത്. ആത്മഹത്യാക്കുറിപ്പ് തുടരുന്നത് ഇങ്ങനെയാണ്:

‘ഞാന്‍ വന്ന കാലം മുതല്‍ അനുഭവിക്കുന്നതാണ്. ഈ ലോകം മൊത്തവും എന്നെയും മോളെയും പറ്റി പറഞ്ഞുനടക്കുന്നത് കൃഷ്ണമ്മയും ശാന്തയും കൂടിയാണ്. എന്നെ സ്ത്രീധനത്തിന്റെ പേരില്‍ കൃഷ്ണമ്മ വിഷം തന്ന് കൊല്ലാന്‍ നോക്കി. എന്റെ ജീവന്‍ രക്ഷിക്കാന്‍ നോക്കാതെ മന്ത്രവാദികളുടെ അടുത്ത് കൊണ്ടുപോയി മന്ത്രവാദം ചെയ്തു. എന്നിട്ട് അവസാനം എന്റെ വീട്ടില്‍ കൊണ്ടുവിട്ടിട്ടു പോയി. എന്റെ വീട്ടുകാര്‍ ആണ് എന്നെ രക്ഷിച്ചത്. കൃഷ്ണമ്മ കാരണം ഈ വീട്ടില്‍ എന്നും വഴക്കാണ്.

നേരം വെളുത്താല്‍ ഇരുട്ടുന്നതുവരെ എന്നെയും മോളെയും പറ്റി വഴക്കാണ്. കൃഷ്ണമ്മ പറയുന്നത് നിന്നെയും നിന്റെ മോളേയും ഞാന്‍ കൊല്ലുമെന്നാണ്.’

നെയ്യാറ്റിന്‍കരയിലെ ലേഖ എന്ന അമ്മയും വൈഷ്ണവി എന്ന മോളും ചേര്‍ന്നെഴുതിയ ഈ കത്ത് ഒരൊറ്റ വീട്ടിലെ ഹതഭാഗ്യരായ രണ്ട് സ്ത്രീജന്മങ്ങളുടെ മാത്രം ഹതാശമായ ആത്മഹത്യാക്കുറിപ്പല്ല. ഇപ്പോഴും ഇതേ പോലെയുള്ളവീടുകളില്‍ സ്ത്രീധനമെന്ന ശാപത്തിന്റെ ഇരകളായി ആത്മഹത്യാക്കുറിപ്പെഴുതാന്‍ ഒരു തുണ്ട് കടലാസുപോലും ലഭിക്കാതെ ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നവരും കൂടിയുണ്ട്. അവരെ കണ്ടെത്തുകയും അവരുടെ ആത്മഹത്യ എളുപ്പമാക്കാന്‍ കാത്തിരിക്കുന്ന ലാഭക്കൊതിയുള്ള ബാങ്കുകളെ നിയന്ത്രിക്കുകയുമാണ് നമ്മുടെ ഭരണകൂടവും നിയമപാലകരും അടിയന്തിരമായി ചെയ്യേണ്ടത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close