HealthKeralaLatestNationalNewsNews in Brief

വിദ്യാര്‍ത്ഥിക്ക് നിപാ ബാധിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്ക കഴിച്ചതിലൂടെയെന്ന് സംശയം: രോഗബാധയ്ക്ക് രണ്ടാഴ്ച്ച മുമ്പ് ചീഞ്ഞ പേരയ്ക്ക കഴിച്ചു

By Web Desk

റണാകുളത്ത് ചികിത്സയിലുള്ള നിപാ ബാധിതനായ വിദ്യാര്‍ത്ഥിക്ക് അസുഖമുണ്ടായത്
വവ്വാല്‍ കടിച്ച പേരയ്ക്ക കഴിച്ചതിലൂടെയാണെന്ന് സംശയം. രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് വിദ്യാര്‍ത്ഥി ചീഞ്ഞ പേരയ്ക്ക് കഴിച്ചിരുന്നുവെന്ന് കേന്ദ്ര സംഘം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതേക്കുറിച്ച് വിശദമായ പഠനം നടത്തണം എന്ന നിര്‍ദ്ദേശത്തോടെയാണ് റിപ്പോര്‍ട്ട് നല്‍കിയത്.

കേന്ദ്ര വിദഗ്ധ സംഘം നേരിട്ട് സംസാരിച്ചപ്പോളാണ് രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് താന്‍ പേരയ്ക്ക കഴിച്ചിരുന്നുവെന്ന് വ്യക്തമാക്കിയത്.

യുവാവിന്റെ ആരോഗ്യ നിലയില്‍ ഏറെ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി. കഴിഞ്ഞ 48 മണിക്കൂറായി യുവാവിന് പനിയില്ല. മറ്റുള്ളവരുടെ സഹായമില്ലാതെ നടക്കാനും, ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ടെന്ന് കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയും അറിയിച്ചു..

എന്നാല്‍, യുവാവുമായി അടുത്തിടപഴകിയവരില്‍ പെട്ട മാവേലിക്കരക്കാരിയായ ഇരുപത്തിയേഴുകാരിക്ക് പനി ബാധിച്ചത് ആശങ്കയ്ക്കിടയാക്കി. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. യുവാവിനെ പരിചരിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്‌സാണ് ഇവര്‍.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close