News in Brief
ഇനി ഹെല്‍മെറ്റില്ലെങ്കില്‍ പിഴ 1000 മദ്യപിച്ച് വാഹനമോടിച്ചാല്‍ 10000; കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയ ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരംവിവാഹവാഗ്‌ദാനം നൽകി പീഡിപ്പിച്ചു;ബിനോയ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച്‌ മുംബൈ പോലീസ്ഓസ്ട്രേലിയ സെമിയിൽ; ഈ ലോകകപ്പിൽ സെമിയിൽ കയറിയ ആദ്യ ടീം; ഓസീസിന്റെ വിജയം 64 റൺസിന്യാത്രക്കാരെ മ‍ർദ്ദിച്ച സംഭവം; കല്ലട ബസ്സിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കികണ്ണൂർ ജയിലിൽ റെയ്ഡ് തുടരുന്നു; സെല്ലുകൾക്ക് മുന്നിലെ ഉത്തരത്തിൽ ഒളിപ്പിച്ച ഫോണുകളും ജയിൽ വളപ്പിൽ കുഴിച്ചിട്ട ഫോണുകളും കണ്ടെത്തി
CrimeKeralaLatestLocalNewsNews in Brief

കൊല്ലം തുളസിക്ക് ജാമ്യമില്ല: മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; മാപ്പപേക്ഷയും തള്ളി; നടപടി ‘സ്ത്രീകളെ വലിച്ചുകീറണം’ പ്രസംഗത്തിനെതിരെ

By Web Desk

ബരിമല പ്രശ്നത്തില്‍ ‘സ്ത്രീകളെ വലിച്ചുകീറണ’മെന്നതടക്കമുള്ള വിവാദമായ പ്രസംഗം നടത്തിയ നടന്‍ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണ ഉദോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന്‌കോടതി ഉത്തരവിട്ടു. കൊല്ലം തുളസിയുടെ മാപ്പപേക്ഷയും ഇതൊടൊപ്പം കോടതി തള്ളി .

ഒക്ടോബർ 12ന് ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയിൽ പ്രസംഗത്തിനിടെ ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി വലിച്ചു കീറണമെന്നും ഒരു ഭാഗം ഡൽഹിക്കും ഒരുഭാഗം പിണറായി വിജയെന്റെ മുറിയിലേക്കും എറിയണമെന്നുമായിരുന്നു കൊല്ലം തുളസി പ്രസംഗിച്ചത് .

ഇത്തരം പ്രസംഗരീതി അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം പ്രസംഗങ്ങൾ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരാണെന്നും കോടതി എടുത്തുപറഞ്ഞു. നാട്ടിൽ അക്രമങ്ങളുണ്ടാവാൻ ഈ പ്രസംഗം പ്രചോദകമായെന്നും കോടതി പറഞ്ഞു.

ഡിവൈഎഫ്ഐ ചവറ ബ്ലോക്ക് കമ്മിറ്റി നൽകിയ പരാതിയിലാണ് നേരത്തേ കൊല്ലം തുളസിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മതസ്പര്‍ദ്ദ വളര്‍ത്തല്‍, മതവികാരത്തെ വ്രണപ്പെടുത്തൽ, സ്തീത്വത്തെ അപമാനിക്കൽ, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച്‌ അവഹേളിക്കൽ, അസഭ്യം പറയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കനുസരിച്ചുള്ള വകുപ്പുകൾ ചേർത്തായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം പ്രിൻസിപ്പൽ സെഷൻസ്‌ കോടതി നേരത്തേ കൊല്ലം തുളസിയുടെ ജാമ്യാപേക്ഷ തള്ളുകയും ചെയ്തിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close