CrimeKeralaLatestNationalNewsNews in Brief

ബിഷപ്പ് ഫ്രാങ്കോ കേസ്: കൊറിയര്‍ സര്‍വ്വീസില്‍നിന്നും പോലീസ് തെളിവ് ശേഖരിച്ചു

By Web Desk

ന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ആവര്‍ത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പാലായിലെ കൊറിയര്‍ സര്‍വ്വീസില്‍നിന്നും പൊലീസ് തെളിവ് ശേഖരിച്ചു. ബ്ലൂഡാര്‍ട്ട് ഡി എച്ച് എല്‍ കൊറിയര്‍ സര്‍വ്വീസ് വഴി റോമില്‍ മാര്‍പ്പാപ്പയ്ക്കും കര്‍ദ്ദിനാള്‍മാര്‍ക്കും പരാതി അയച്ചിരുന്നു എന്ന് പരാതിക്കാരിയായ കന്യാസ്ത്രീ പൊലീസില്‍ അറിയിച്ചിരുന്നു. ഇതിന്റെ നിജസ്ഥിതി ആരായാനാണ് പൊലീസ് സംഘം കൊറിയര്‍ സര്‍വ്വീസില്‍ എത്തിയത്. കേസ് അന്വേഷണച്ചുമതലയിലുള്ള വൈക്കം എസ്.ഐ മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനായി എത്തിയത്.

കന്യാസ്ത്രീ 2018 മെയ് 15 ന് റോമിലുള്ള മാര്‍പ്പാപ്പയ്ക്കും കദ്ദിനാള്‍മാര്‍ക്കും കൊറിയര്‍ അയച്ചതിന് നല്‍കിയ രസീതിന്റെ പകര്‍പ്പുകള്‍ ഓഫീസിലെ ജീവനക്കാര്‍ സ്ഥിരീകരിച്ചു. പോലീസ് കാണിച്ച രസീതിന്റെ പകര്‍പ്പുകള്‍ പ്രകാരം പാലായിലെ ബ്ലൂഡാര്‍ട്ട് ഡിഎച്ച്എല്‍ കൊറിയര്‍ സര്‍വ്വീസ് വഴി റോമിലേയ്ക്ക് മാര്‍പ്പാപ്പയുടെയും കര്‍ദ്ദിനാള്‍മാരുടെയും പേരിലേയ്ക്ക് അയച്ചതാണെന്ന് കൊറിയര്‍ തയ്യാറാക്കിയ ഓഫീസ് ജീവനക്കാരന്‍ പൊലീസിനു മൊഴി നല്‍കി.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close