KeralaLocalNews

സി.എന്‍ ശ്രീകണ്ഠന്‍നായരുടെ ഭാര്യ കനകാംഗിയമ്മ നിര്യാതയായി

By Web Desk

പ്രമുഖ എഴുത്തുകാരനും നാടകകൃത്തുമായിരുന്ന സി. എൻ. ശ്രീകണ്ഠൻ നായരുടെ ഭാര്യ കനകാംഗിയമ്മ നിര്യാതയായി. 89 വയസ്സായിരുന്നു. ശാസ്താംകോട്ട ഭരണിക്കാവ് ഗൗരീവിലാസം ഭവനത്തിലായിരുന്നു താമസം.
തിരുവനന്തപുരം ജിജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

പാങ്ങോട് ആർമി ചിൽഡ്രൻസ് സ്‌കൂൾ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: ഉണ്ണികൃഷ്ണൻ, അംബിക (രണ്ടുപേരും ഖത്തർ).

സംസ്കാരം വ്യാഴാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് ഭരണിക്കാവ് കുടുംബവീട്ടിൽ നടക്കും.

പ്രമുഖ ചലച്ചിത്ര സംവിധായകന്‍ ജി. അരവിന്ദന്‍ സംവിധാനം ചെയ്ത കാഞ്ചനസീത എന്ന ചിത്രം സി.എന്‍ ശ്രീകണ്ഠന്‍നായരുടെ ഇതേപേരിലുള്ള നാടകത്തെ ആസ്പദമാക്കിയായിരുന്നു. രാമായണത്തെ ആസ്പദമാക്കി, ലങ്കാലക്ഷ്മി, സാകേതം, കാഞ്ചനസീത എന്നീ നാടകത്രയം രചിച്ചതോടെയാണ് സി.എന്‍ ശ്രീകണ്ഠന്‍ നായര്‍ പ്രശസ്തനായത്. നഷ്ടക്കച്ചവടം, ആ കനി തിന്നരുത്, ഏട്ടിലെ പശു, മധുവിധു, സിന്ദൂരപ്പൊട്ട്, തിളക്കുന്ന മണ്ണ്,
പിച്ചിപ്പൂ, പുളിയിലക്കര നേര്യത് തുടങ്ങിയവയാണ് മറ്റു പ്രധാന കൃതികള്‍

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close