CrimeKeralaNewsNews in Brief

പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ ജാമ്യാപേക്ഷ നല്‍കി

By Web Desk

കാസര്‍കോട് പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളായ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. സജി സി ജോര്‍ജ്, മുരളി, രഞ്ജിത്ത് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമന്‍ അടക്കം നാല് സിപിഎം നേതാക്കളില്‍ നിന്നും ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൊഴിയെടുത്തു. കെ.കുഞ്ഞിരാമന് പുറമെ ഉദുമ മുന്‍ എം.എല്‍.എ, കെ.വി.കുഞ്ഞിരാമന്‍, ജില്ലാ. സെക്രട്ടറിയേറ്റ് അംഗം വി.പി.പി.മുസ്തഫ, ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠന്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്.

കൊലയ്ക്ക് ശേഷം പ്രതികള്‍ക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കി എന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. കൊലപാതത്തിന് തൊട്ടുമുമ്പ്കല്യോട്ട് ടൗണില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിലാണ് വി.പി.പി.മുസ്തഫയുടെ മൊഴി എടുത്തത്. പ്രതികളെ രക്ഷപെടുത്തിയെന്ന ആരോപണം കെ.മണികണ്ഠന്‍ നിഷേധിച്ചു.

ഫെബ്രുവരി 17നാണ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രധാന പ്രതിയും സിപിഎം നേതാവുമായ പീതാംബരന്‍ സ്വന്തം നിലയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് കൊലയെന്നായിരുന്നു സിപിഎമ്മിന്‍റെ നിലപാട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close