CrimeKeralaLatestLocalNewsNews in Brief

പിലാത്തറ കള്ളവോട്ട്: പത്മിനിയടക്കം മൂന്ന് പേര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു

By Web Desk

കാസര്‍കോട് ലോകസഭാ മണ്ഡലത്തിലെ പിലാത്തറയില്‍ കള്ളവോട്ട് ചെയ്തതിന് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. എം.വി സലീന, കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെ പരിയാരം പൊലീസാണ് കേസെടുത്തത്. ആള്‍മാറാട്ടം നടത്തി കള്ളവോട്ട് ചെയ്തുവെന്നതാണ് കേസിന് ആസ്പദമായ കുറ്റം.

പിലാത്തറ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് നടന്നതിന്‍റെ ദൃശ്യങ്ങള്‍ വെബ് കാമറയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. കള്ളവോട്ട് നടന്ന കാര്യം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

പത്തൊൻപതാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാരല്ലാത്ത പഞ്ചായത്ത് അംഗം സലീനയും മുൻ പഞ്ചായത്ത് അംഗം സുമയ്യയും അവിടെ വോട്ടു ചെയ്യുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഇവര്‍ രണ്ട് പേരുടെയും യഥാര്‍ത്ഥ ബുത്തില്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പത്മിനി എന്ന സ്ത്രീ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ രണ്ട് തവണ വോട്ട് ചെയ്തതായി ടിക്കാറാം മീണ പറഞ്ഞു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്ന് പേര്‍ക്കുമെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close