KeralaNewsNews in Brief

പൊലീസിൽ സാരമായ മാറ്റം വരുത്തേണ്ട സമയമായി; സംഭവിക്കാൻ പാടില്ലാത്തത് പൊലീസ് സേനയിൽ സംഭവിക്കരുത്; തെറ്റ് ചെയ്താൽ കർശന നടപടി: മുഖ്യമന്ത്രി

By web desk

പൊലീസിൽ സാരമായ മാറ്റം വരുത്തേണ്ട സമയമാണിതെന്നും സാങ്കേതിക വിദ്യയിലൂന്നിയുള്ള പരിശീലനം ഇനി മുതൽ പൊലീസ് സേനയ്ക്ക് നൽകുമെന്നും പഴയ പൊലീസ് മുഖം മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോസ്റ്റൽ പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.

“ചില ഒറ്റപ്പെട്ട സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. സംഭവിക്കാൻ പാടില്ലാത്തത് പൊലീസ് സേനയിൽ സംഭവിക്കരുത്. തെറ്റ് ചെയ്താൽ കർശന നടപടി എടുക്കുകയെന്നതാണ് സർക്കാർ നയം. ആത്മാർത്ഥമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അല്ലാത്തവരെ സംരക്ഷിക്കില്ല എന്നതാണ് നിലപാട്. പൊലീസിന് മാനുഷിക മുഖം നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്” പിണറായി പറഞ്ഞു.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close