News in Brief
അമിത്ഷായ്ക്ക് ആഭ്യന്തരം, രാജ് നാഥ്സിംഗിന് പ്രതിരോധം, സ്മൃതിക്ക് സുപ്രധാന വകുപ്പ്: വിജയത്തിന് പകിട്ടേറ്റിയവരെ ഒപ്പം നിര്‍ത്താനൊരുങ്ങി മോദിതിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; കേസ് സിബിഐ ഏറ്റെടുത്തേക്കുംമധുവിധുയാത്രക്കിടയില്‍ വാഹനാപകടം; മൈസൂരില്‍ 4 മലയാളികള്‍ മരിച്ചുകേന്ദ്രമന്ത്രിസഭാ യോഗം വൈകീട്ട് 5ന്, സത്യപ്രതിജ്‍ഞയില്‍ തീരുമാനമാകും: മോദിയും അമിത് ഷായും അദ്വാനിയെ സന്ദര്‍ശിച്ചുകര്‍ണ്ണാടക ഭരണം കൈക്കലാക്കാന്‍ ബിജെപി ശ്രമം ഊര്‍ജ്ജിതം; ഭരണം പോകാതിരിക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ് നെട്ടോട്ടം; മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും
KeralaLatestLocalNewsNews in Brief

പിജെ ജോസഫിന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരളകോണ്‍ഗ്രസില്‍ രാജി: കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി രാജി വെച്ചു

By Web Desk

പി.ജെ ജോസഫിന് കോട്ടയം ലോക് സഭാ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ്. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി.എം ജോർജ് രാജിവെച്ചു. കോട്ടയത്ത് മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച പി.ജെ ജോസഫിനെ അവഗണിച്ച് തോമസ് ചാഴിക്കാടനെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പി.ജെ ജോസഫ് തന്നെ രംഗത്ത് എത്തിയിരുന്നു.

തോമസ് ചാഴിക്കാടനെ കോട്ടയത്ത് സ്ഥാനാർഥിയാക്കിയത് അംഗീകരിക്കാനാവില്ലെന്നും തനിക്ക് സീറ്റ് നിഷേധിച്ചത് അനീതിയാണെന്നും പിജെ ജോസഫ് പ്രതികരിച്ചിരുന്നു. ജില്ല മാറി മത്സരിക്കാന്‍ താല്പര്യം കാണിച്ചുവെന്നതിന്‍റെ പേരില്‍ സീറ്റ് നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു പി.ജെ ജോസഫിന്‍റെ പ്രതികരണം.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close