News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
KeralaLocalNewsNews in Brief

കായംകുളത്ത് പ്ലസ് വൺ വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു; അനുജൻ രക്ഷപ്പെട്ടു

By Web Desk

കായംകുളം കറ്റാനം കട്ടച്ചിറയിൽ അനുജൻ കണ്ടുനില്ക്കേ ജ്യേഷ്ഠൻ മുങ്ങിമരിച്ചു. അനുജനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ അജയ് ആണ് ദാരുണമായി മരിച്ചത്. കറ്റാനംസെൻറ് തോമസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ കറ്റാനം മഞ്ഞാടിത്തറ വൃന്ദാവനത്തിൽ സുമേഷിൻറ്റെ മകനാണ് പതിനേഴുകാരനായ അജയ്.

കട്ടച്ചിറ തവളയില്ലാക്കുളത്തിൽ ഇന്ന് രാവിലെ ആറോടെയായിരുന്നു സംഭവം. അനുജൻ അക്ഷയിനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു അജയ്. എന്നാൽ അക്ഷയ് നീന്തി കരക്കെത്തിയെങ്കിലും അജയ് കുളത്തിലെ പായലിൽ കുരുങ്ങി മുങ്ങി താഴുകയായിരുന്നു. നാട്ടുകാരും അഗ്നിശമന സേനയും, പോലീസും നടത്തിയ തെരച്ചിലുകൾക്കൊടുവിൽ അജയിനെ കണ്ടെത്തി കരക്കെത്തിച്ച് ഉടൻ തന്നെ കായംകുളം താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close