CrimeKeralaNewsNews in Brief

തപാല്‍ വോട്ടുകളിലെ പോലീസ് തിരിമറി: ക്രൈംബ്രാഞ്ചിന്‍റെ ഇടക്കാല റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി

By Web Desk

ലോക് സഭാ തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകളില്‍ പോലീസ് അസോസിയേഷന്‍ സിപിഎമ്മിന് വേണ്ടി ഇടപെട്ട സംഭവത്തില്‍ ഡി.ജി.പിക്ക് ക്രൈം ബ്രാഞ്ച് ഇടക്കാല റിപ്പോർട്ട് സമര്‍പ്പിച്ചു. വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും അതിന് സാവകാശം നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നതാണ് റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരില്‍ ചിലര്‍ ഇപ്പോള്‍ വടക്കൻ സംസ്ഥാനങ്ങളില്‍ ഡ്യൂട്ടിയിലാണെന്നും അവരുടെ മൊഴിയെടുക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശബ്ദ പരിശോധന അടക്കമുള്ളവ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശിച്ച സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഐ.ജി ശ്രീജിത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയത്. ഇതര സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പോലീസുദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം തിരികെ എത്തിയാല്‍ മാത്രമേ തുടര്‍നടപടികള്‍ സാധ്യമാകൂ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സഹപ്രവർത്തകരോട് തപാല്‍ ബാലറ്റ് ആവശ്യപ്പെട്ട കമാന്‍റോയ്ക്കെതിരെ അന്വേഷണം തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ശബ്ദസന്ദേശം ഇയാളുടേതാണോ എന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ ശബ്ദപരിശോധന നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഈ മാസം 23നാണ് വോട്ടെണ്ണൽ. അതിനുശേൽമേ എത്ര പേർ തപാല്‍ വോട്ടുകൾ രേഖപ്പെടുത്തിയെന്ന് വ്യക്തമാകൂവെന്ന് ഇടക്കാല റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ക്രൈംബ്രാഞ്ച് നല്‍കിയറിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ‍ഡി.ജി.പി ലോക്നാഥ് ബഹ്റ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയക്ക് ഇടക്കാല റിപ്പോര്‍ട്ട് നല്‍കും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close