News in Brief
അമിത്ഷായ്ക്ക് ആഭ്യന്തരം, രാജ് നാഥ്സിംഗിന് പ്രതിരോധം, സ്മൃതിക്ക് സുപ്രധാന വകുപ്പ്: വിജയത്തിന് പകിട്ടേറ്റിയവരെ ഒപ്പം നിര്‍ത്താനൊരുങ്ങി മോദിതിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; കേസ് സിബിഐ ഏറ്റെടുത്തേക്കുംമധുവിധുയാത്രക്കിടയില്‍ വാഹനാപകടം; മൈസൂരില്‍ 4 മലയാളികള്‍ മരിച്ചുകേന്ദ്രമന്ത്രിസഭാ യോഗം വൈകീട്ട് 5ന്, സത്യപ്രതിജ്‍ഞയില്‍ തീരുമാനമാകും: മോദിയും അമിത് ഷായും അദ്വാനിയെ സന്ദര്‍ശിച്ചുകര്‍ണ്ണാടക ഭരണം കൈക്കലാക്കാന്‍ ബിജെപി ശ്രമം ഊര്‍ജ്ജിതം; ഭരണം പോകാതിരിക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ് നെട്ടോട്ടം; മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും
CrimeKeralaLatestLocalNewsNews in Brief

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: മതപ്രഭാഷകന്‍ കുറ്റം സമ്മതിച്ചതായി പോലീസ്; ജമാ അത്ത് ഇമാം ഷഫീഖ് ഖാസിക്ക് പോക്സോ-ബലാത്സംഗക്കുറ്റങ്ങള്‍

By Web Desk

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ വ്യാഴാഴ്ച്ച പിടികൂടിയ മതപ്രഭാഷകന്‍ ഷഫീഖ് ഖാസിമി കുറ്റം സമ്മതിച്ചതായി പോലീസ്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുമായി ഉറ്റ അടുപ്പം പുലര്‍ത്തിയിരുന്നു. ഈ അടുപ്പം ദുരുപയോഗം ചെയ്താണ് പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. പീഡനവിവരം ആരോടും പറയരുതെന്ന് നിര്‍ബന്ധിച്ച് കുട്ടിയില്‍ നിന്ന് ഉറപ്പ് വാങ്ങിയെന്നും ഷെഫീഖ് ഖാസിമി പറഞ്ഞതായി പോലീസ് അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. തൊളിക്കോട് ജമാഅത്ത് ഇമാം ആയ ഖാസിമിയെ പോക്സോ കോടതിയിലേക്ക് കൊണ്ടുപോകും.

പെണ്‍കുട്ടിയെ പീഡിപ്പിച്ച പേപ്പാറ വനത്തില്‍ ഖാസിമിയെ കൊണ്ടുപോയി പൊലീസ് തെളിവെടുപ്പ് നടത്തും. സംഭവം പുറത്തറിഞ്ഞതോടെ മധുരയില്‍ ഒളിവില്‍ കഴിയുകയായിരുന്ന മതപ്രഭാഷകനെ ഷാഡോ പൊലീസിന്‍റെ പിന്തുണയോടെ നെടുമങ്ങാട് ഡി.വൈ.എസ്.പിയും സംഘവുമാണ് പിടികൂടിയത്. സംഭവത്തിന് ശേഷം ഒരു മാസമായി ഇയാള്‍ ഒളിവിലായിരുന്നു. ബംഗളൂരു അടക്കം പല സ്ഥലങ്ങളിലും നടത്തിയ പരിശോധനയ്ക്കുശേഷമാണ് ഇയാളെ പിടികൂടാനായത്.

അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസം ഇയാളുടെ ബന്ധുവായ നൌഷാദിനെ പോലീസ് പിടികൂടിയിരുന്നു. നൗഷാദാണ് പ്രതി മധുരയിലുണ്ടെന്ന കാര്യം പോലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന് മധുരയില്‍ എത്തിയ സംഘം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാത്രി എട്ടരയോടെ നെടുമങ്ങാട് വലിയമല പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ഷഫീഖ് ഖാസിമിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തു.ഫാസില്‍ എന്നൊരു സഹായിയെയും ഇയാള്‍ക്കൊപ്പം പിടികൂടിയിട്ടുണ്ട്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close