CrimeKeralaLatestNewsNews in Brief

ഇരിട്ടിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിക്കൊല്ലാന്‍ ശ്രമം: അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് എന്ന് ഡിവൈഎഫ്ഐ

By Web Desk

ണ്ണൂര്‍ ഇരിട്ടിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. പെരുമ്പറമ്പിലെ വി കെ വിശാഖിനെ(28)യാണ് ആക്രമിച്ചത്. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിശാഖിനെ പരിയാരം മെഡിക്കല്‍ കോളേജ ആശുപത്രിയിലേക്ക് മാറ്റി. വിശാഖിന്റെ വയറില്‍ ആഴത്തിലുള്ള മുറിവുണ്ട്.സംഭവത്തിന് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.

രാത്രി പത്തോടെ പെരുമ്പറമ്പിലെ ഒരു കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോവുമ്പോഴാണ് കാറുകളിലെത്തിയ അക്രമി സംഘം കൂട്ടംചേര്‍ന്ന് വെട്ടിയത്. ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. നാട്ടുകാര്‍ ഓടിയെത്തിയതോടെ അക്രമികള്‍ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close