KeralaLocalNewsNews in Brief

ചെയർമാൻ സ്ഥാനത്തിനുള്ള കരുക്കൾ നീക്കി പി ജെ ജോസഫ്; സമവായത്തിന്റ പാത തേടി ജോസ് കെ മാണി

By desk

കേരള കോൺഗ്രസിൻ്റെ ചെയർമാൻ സ്ഥാനത്തിനുള്ള കടുംപിടിത്തം ശക്തമാക്കി നേതാക്കൾ.അതിൻ്റെ ഭാഗമായി ചെയർമാൻ സ്ഥാനത്തിന് വേണ്ടി പി ജെ ജോസഫ് വിഭാഗo ഒപ്പ് ശേഖരണം തുടങ്ങി. നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെയാണ് ഇങ്ങനെ ഒരു നീക്കം, പി ജെ ജോസഫിനെ പാർലമെന്റ്ററി പാർട്ടി നേതാവാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

കോട്ടയത്തിലെ വലിയ വിജയത്തിന് ശേഷം പാർട്ടിക്കുള്ളിൽ ജോസ് കെ മാണി കരുത്തനായ സാഹചര്യത്തിലാണ് ജോസഫ് വിഭാഗത്തിന്റ ഇപ്പോഴത്തെ ഈ നീക്കം. പി ജെ ജോസഫിനെ ചെയർമാനാക്കണമെന്നാവശ്യപ്പെട്ട് ജോസഫിനൊപ്പമുള്ളവരുടെ ഒപ്പ് ശേഖരണമാണ് ആദ്യം നടക്കുന്നത്. എന്നാൽ സംസ്ഥാനകമ്മിറ്റി വിളിക്കണമെന്ന മാണി വിഭാഗത്തിന്‍റെ ആവശ്യം അംഗീകരിക്കാൻ പി ജെ ജോസഫ് തയ്യാറായിട്ടില്ല. സി എഫ് തോമസിനെ കക്ഷി നേതാവാക്കി പി ജെ ജോസഫിനെ പാർട്ടി ചെയർമാനാക്കണമെന്നാണ് ജോസഫ് വിഭാഗത്തിൻ്റെ ആവശ്യം.

മാണി വിഭാഗം ആദ്യം മുതലേ ചെയർമാൻ ഉൾപ്പടെ നാല് പ്രധാനസ്ഥാനങ്ങൾ സംസ്ഥാനകമ്മിറ്റി വിളിച്ച് നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കുകയാണെങ്കിൽ പി ജെ ജോസഫിനെ കക്ഷി നേതാവാക്കാം. പക്ഷെ വർക്കിംഗ് ചെയർമാന് ചെയർമാൻ്റെ തല്‍ക്കാലിക ചുമതലയുള്ളതിനാൽ അധികാരം ഇപ്പോൾ പി ജെ ജോസഫിനാണ്. അതിനാലാണ് ജോസ് കെ മാണി സമവായത്തിൻ്റെ പാത തേടുന്നത്.

സമവായമുണ്ടായില്ലെങ്കിൽ പിളരാമെന്നാണ് മാണി വിഭാഗത്തിൻ്റെ നിലപാട്. എന്നാൽ പിളർന്ന് പുതിയ പാർട്ടിയുണ്ടാക്കാനാണ് ജോസഫ് വിഭാഗം ശ്രമിക്കുന്നത് .പി ജെ ജോസഫ് പരസ്യമായി രംഗത്തെത്തിയ രണ്ട് ഘട്ടത്തിൽ റോഷി അഗസ്റ്റൻ, കെ എൻ ജയരാജ് എന്നീ എംഎൽഎമാരെക്കൊണ്ട് മാണി വിഭാഗം മറുപടി പറയിപ്പിച്ചിരുന്നു

Like
Like Love Haha Wow Sad Angry
2
Tags
Show More

Related Articles

Close
Close