EntertainmentKeralaLatestLocalNewsNews in Brief

തൃശ്ശൂര്‍ പൂരം വിളംബരം ചെയ്ത് തെച്ചിക്കോട്ട് രാമചന്ദ്രന്‍: സഹ്യനേക്കാള്‍ തലപ്പൊക്കത്തോടെ തിടമ്പേറ്റി; ആര്‍ത്തിരമ്പി പൂരപ്രേമികള്‍; തൃശ്ശൂര്‍ പൂരലഹരിയില്‍

By Web Desk

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പുരത്തിന് ഇത്തവണയും പകിട്ടേറ്റാന്‍ തെച്ചിക്കോട്ട് രാമചന്ദ്രന്‍ എത്തി. സഹ്യനേക്കാള്‍ തലപ്പൊക്കത്തോടെ. പൂരം വിളംബരത്തിന് കൊമ്പന്മാരുടെ കൊമ്പനായ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്‍ തന്നെ എത്തിയതോടെ യാഥാര്‍ത്ഥ പൂരം ആരംഭിക്കുംമുമ്പേ തൃശ്ശിവപേരൂര്‍ പൂര ലഹരിയുടെ കൊടുമുടിയിലെത്തി.

നെയ്തലക്കാവിലമ്മയുടെ തിടമ്പ് കൊമ്പന്‍ ദേവീദാസനില്‍ നിന്ന് ഏറ്റുവാങ്ങുന്ന ചടങ്ങായിരുന്നു ആദ്യം. അതു കാണാന്‍ തന്നെ നൂറുക്കണക്കിന് പൂരപ്രേമികള്‍ രാവിലെ മുതല്‍ തന്നെ എത്തിയിരുന്നു. പടിഞ്ഞാറേ നടയിലൂടെ ക്ഷേത്രത്തില്‍ പ്രവേശിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തെക്കേ ഗോപുര നട തള്ളിത്തുറന്നതോടെ പത്തു മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് കെട്ടി മാറ്റി നിര്‍ത്തിയിരുന്ന പൂരപ്രേമികള്‍ ആര്‍ത്തുവിളിച്ചു.

മണികണ്ഠനാല്‍ പരിസരത്തും തെക്കേ ഗോപുരനടയിലും മുന്‍വര്‍ഷങ്ങളേക്കാള്‍ വന്‍ ജനക്കൂട്ടമാണ് ഇത്തവണ എത്തിയത്. സാധാരണ ഗതിയില്‍ തൃശ്ശൂര്‍ പുരത്തിനെത്തുന്നവര്‍ തെക്കേ ഗോപുര നട തുറക്കുന്നതിന് വലിയ പ്രാധാന്യം നല്‍കാറുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ അക്രമസ്വഭാവം കണക്കിലെടുത്തും സുരക്ഷാകാരണങ്ങളാലും ആരോഗ്യപരമായ കാരണങ്ങളാലും ജില്ലാഭരണകൂടം ആദ്യം വിലക്കിയത് വിവാദമായിരുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെയാണ് ഇന്ന് രാവിലെ ഒമ്പതര മുതല്‍ പത്തര വരെ പൂരപ്രേമികളുടെ ഹൃദയം കവര്‍ന്ന് എഴുന്നള്ളാന്‍ തെച്ചിക്കോട്ട് രാമചന്ദ്രന് കഴിഞ്ഞത്.

Like
Like Love Haha Wow Sad Angry
2
Tags
Show More

Related Articles

Close
Close