KeralaLatestNewsNews in Brief

ഇനിയും അവശ്യവസ്തുക്കള്‍ ആവശ്യമുണ്ട്; അഭ്യര്‍ഥനയുമായി കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങള്‍

By web desk

ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യവസ്തുക്കള്‍ ഇനിയും ആവശ്യമുണ്ടെന്ന് കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങള്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ജില്ലാ ഭരണകൂടങ്ങള്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കോഴിക്കോട് ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങള്‍ നമ്മളെ സംബന്ധിച്ചെടുത്തോളം തികച്ചും ദുരിതപൂര്‍ണമായിരുന്നു. കോഴിക്കോടിന്റെ ചരിത്രത്തിലാദ്യമായി 54,000 ത്തോളം പേരെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കേണ്ടി വന്നു. കുറച്ചുപേര്‍ക്ക് അവരുടെ ഉറ്റവരെയും ഉടയവരെയും നഷ്ടമായി. പലര്‍ക്കും ആയുഷ്‌കാലം മുഴുവന്‍ കഷ്ടപ്പെട്ടുണ്ടാക്കിയതൊക്കെ മഴ കവര്‍ന്നെടുത്തു.

വീട്, വീട്ടുപകരണങ്ങള്‍, പാത്രങ്ങള്‍, കുട്ടികളുടെ പഠന സാമഗ്രികള്‍ എന്നിങ്ങനെ സര്‍വ്വവും നഷ്ടപ്പെട്ട കുറെയധികം പേരുണ്ട്. കൃഷി പാടെ നശിച്ചവരും ധാരാളം. ആശ്വാസമേകാന്‍ ഉള്ളത് ഒന്നുമാത്രം….കോഴിക്കോട്ടുകാരുടെയും പുറത്തുള്ളവരുടേയും കരുണാര്‍ദ്രമായ ഇടപെടലുകള്‍. നമുക്കേവര്‍ക്കും അഭിമാനിക്കാവുന്ന സഹജീവിസ്‌നേഹത്തിനു കൂടിയാണ് കോഴിക്കോട് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. മഴ നിന്നാലും ഇവര്‍ക്ക് മുന്‍പിലുള്ള ചോദ്യങ്ങള്‍ നിരവധി. തിരികെ പോയാലും വീട് വാസയോഗ്യം ആകണമെങ്കില്‍ ഒട്ടേറെ കടമ്പകള്‍ ഉണ്ട്.

അതിനാവശ്യമായ സാധന സാമഗ്രികളും സഹായവും വേണ്ടി വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവയുടെ ഒരു കൂട്ടായ്മയിലൂടെ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. ഇതൊരു ദീര്‍ഘകാലപ്രക്രിയയാണ്. ഈ കുടുംബങ്ങള്‍ക്ക് ഒരു പുതിയ ജീവിതം തുടങ്ങാന്‍ വരും ദിവസങ്ങളില്‍ ആവശ്യമായ അത്യാവശ്യ സാധനങ്ങളുടെ ഒരു പട്ടിക ബലിപെരുന്നാള്‍ ദിനത്തില്‍ നിങ്ങളുടെ മുമ്പില്‍ വെക്കാമെന്ന് കരുതി. സിവില്‍ സ്റ്റേഷനിലെ കലക്ഷന്‍ സെന്റര്‍ 24 മണിക്കൂറും തുറന്നിരിക്കുന്നുണ്ട്. ഈദ് മുബാറക്!……

KidsWear 10,000
Bath Towel 30,000
Inners 10,000
Rice Packets 15,000
Dal packets 15,000
Sugar Packets 15,000
Tea packets 15,000
Salt packets 15,000
Mats 6,000
Blankets 6,000
Bed sheets 6,000
Maxie 10,000
Shirt 10,000
Mundu/Lungi 10,000
Chilli Packets 15,000
Coriander Packets 15,000
Baby Diapers 1,000
Sanitary Napkins 10,000
soaps 15,000
Detergents 15,000
Tooth Paste and Tooth brushes 15,000
Mops and Vipers 12000
Hand Brushes 15000
Gumboots 2,000
Face Mask 1 lakh
Chlorine Tablets 2 lakhs
DoxyCycline 5 lakhs.
Toilet brushes 12,000
Plastic Mugs 12,000
Buckets 12,000 liters
Floor Cleaners 12,000
Bleaching Powder 15 tonnes
Dettol and Toilet Cleaning Lotion 12,000
Rubber Gloves 12,000

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close