KeralaLatestLocalNewsNews in Brief

കാസര്‍കോട്ടെ 4 ബൂത്തുകളില്‍ വീണ്ടും വോട്ടെടുപ്പ്: ഇന്ന് തീരുമാനം ഉണ്ടായേക്കും; ഞായറാഴ്ച്ച വോട്ടെടുപ്പിന് സാധ്യത

By Web Desk

കാസര്‍കോഡ് ലോക്‌സഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്നുവെന്ന് ഉറപ്പായ നാലു ബൂത്തുകളിലെ വോട്ടര്‍മാര്‍ വീണ്ടും വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തുകളിലയ്ക്ക് പോകേണ്ടിവരും. നാലു മണ്ഡലങ്ങളില്‍ ഞായറാഴ്ച്ച വീണ്ടും വോട്ടെടുപ്പിന് സാധ്യത. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇന്നുതന്നെ ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത.

കാസര്‍കോഡ് ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട കല്ല്യാശേരി നിയോജക മണ്ഡലത്തിലെ പിലാത്തറയിലെ ബൂത്ത് നമ്പര്‍ 19, മാടായി ഭാഗത്തെ പുതിയങ്ങാടി മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 69- 70 എന്നീ ബുത്തുകള്‍, തൃക്കരിപ്പൂരിലെ ബൂത്ത് നമ്പര്‍ 48, എന്നിവിടങ്ങളിലായിരിക്കും വീണ്ടും വോട്ടെടുപ്പ് നടക്കുക.

ഇവിടങ്ങളിലെല്ലാം കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിക്കപ്പെട്ടിരുന്നു. പ്രശ്‌നത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനമുണ്ടാകുമെന്നാണ് സൂചന.

കല്ല്യാശേരി പിലാത്തറയിലെ 19 ആം നമ്പര്‍ ബൂത്തില്‍ സിപിഎം പ്രവര്‍ത്തകരാണ് കള്ളവോട്ട് ചെയ്തത്. പുതിയങ്ങാടി മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂളുലെ 69-70 ബൂത്തുകളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകകരും തൃക്കരിപ്പൂര്‍ 48ആം ബൂത്തില്‍ സിപിഎം പ്രവര്‍ത്തകരുമാണ് കള്ളവോട്ട് ചെയ്തത്. ഇവയെല്ലാം ദൃശ്യങ്ങള്‍ സഹിതം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചിരുന്നു.

ഈ നാലിടങ്ങളിലും ഞായറാഴ്്ച വീണ്ടും വോട്ടെടുപ്പ് നടക്കുമെന്നാണ് സൂചന. ഈ മാസം 23ന് വോട്ടെണ്ണല്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച്ച തന്നെ പുനര്‍ വോട്ടെടുപ്പ് നടത്താനാണ് സാധ്യത.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close