News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
KeralaLatestLocalNewsNews in Brief

മകരവിളക്കിന് അയ്യപ്പദര്‍ശനം നടത്തണം: കോടതിയോട് അനുവാദം തേടി കെ. സുരേന്ദ്രന്‍; സമ്മതിക്കരുതെന്ന് സര്‍ക്കാര്‍

By Web Desk

ണ്ഡല മകരവിളക്ക് ദിവസം ശബരിമല ക്ഷേത്ര ദര്‍ശനത്തിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ദര്‍ശനം നടത്തുന്നതിനായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ മണ്ഡകാലത്ത് സുരേന്ദ്രനെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

നേരത്തേ ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ടപ്പോള്‍ കരുതിയ ഇരുമുടിക്കെട്ട് ചങ്ങനാശ്ശേരി പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷവും വ്രതം തുടരുകയാണെന്നും സുരേന്ദ്രന്‍ അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഈ സീസണില്‍ തന്നെ ദര്‍ശനം നടത്താന്‍ അനുമതി വേണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

അതേസമയം ശബരിമലയിലെ സമാധാന അന്തരീക്ഷം നശിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് സുരേന്ദ്രൻ നടത്തുന്നതെന്ന് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ കോടതിയില്‍ വാദിച്ചു.

ചിത്തിര ആട്ട വിശേഷത്തിനിടെ 52 വയസുകാരിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഡിസംബര്‍ ഏഴിനാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. കേസിന്റെ ആവശ്യത്തിനല്ലാതെ പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു ജാമ്യം. ഇരുമുടിക്കെട്ടുമായി എത്തിയ സുരേന്ദ്രനെ നിലയ്ക്കലില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close