KeralaLatestLocalNewsNews in Brief

തിരുവാഭരണ ഘോഷയാത്രയ്ക്കും തിരുവാഭരണത്തിനും സുരക്ഷ ഏര്‍പ്പെടുത്തും: കോടതിയില്‍ പോലീസിന്‍റെയും ദേവസ്വം ബോര്‍ഡിന്‍റെയും ഉറപ്പ്

By Web Desk

ബരിമല മണ്ഡലമകരവിളക്കുകാലത്തെ തിരുവാഭരണ ഘോഷയാത്രയ്ക്കും തിരുവാഭരണത്തിനും സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് പോലീസും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡും. ഹൈക്കോടതിയിലാണ് പോലീസും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡും ഉറപ്പ് നല്‍കിയത്. ഘോഷയാത്രയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് കാണിച്ച് പന്തളം കൊട്ടാരം നേരത്തേ ഹര്‍ജി നല്‍കിയിരുന്നു. ആ ഹര്‍ജിയാണ് ഇപ്പോള്‍ തീര്‍പ്പാക്കിയിരിക്കുന്നത്.

കനത്ത സുരക്ഷ നല്‍കുമെന്ന് പോലിസും തിരുവാഭരണത്തിന് കേട് പറ്റാതെ പന്തളം കൊട്ടാരത്തില്‍ തിരികെ എത്തിക്കുമെന്ന് ദേവസ്വം ബോര്‍ഡും കോടതിയില്‍ ഉറപ്പ് നല്‍കി.

തിരുവാഭരണ ഘോഷയാത്രയില്‍ ബോംബ് സ്‌ക്വാഡ് ഉള്‍പ്പടെയുള്ള സംവിധാനം പരിശോധന നടത്തും. പന്തളം കൊട്ടാരത്തില്‍ നിന്ന് സന്നിധാനം വരെയും തിരികെ കൊട്ടാരം വരെയുമാണ് സുരക്ഷ ഒരുക്കുക. തിരുവാഭരണത്തിന് കേടുപറ്റാതെ കൊട്ടാരത്തില്‍ തന്നെ തിരിച്ചെത്തിക്കുമെന്ന് ദേവസ്വം ബോര്‍ഡും ഉറപ്പുനല്‍കി.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close