KeralaLatestNationalNewsNews in Brief

ശബരിമല യുവതീ പ്രവേശനം: സമരങ്ങള്‍ക്കുള്ള സാഹചര്യം ഇല്ലാതായെന്ന് ശ്രീധരന്‍പിള്ള

By Web Desk

ബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നിയമ നിര്‍മ്മാണത്തിനില്ലെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ വാക്കുകളെ പിന്തുണച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നിയമാനുസൃതമാണെന്ന് ശ്രീധരന്‍പിള്ള കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

”കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നിയമാനുസൃതമാണ്. ഉത്തരവാദിത്തമുള്ള ഒരു മന്ത്രിക്ക് അങ്ങനെയേ പറയാന്‍ കഴിയൂ. കോടതിയുടെ പരിഗണനയിലുള്ള ഒരു കാര്യത്തില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാകുമെന്ന് കരുതിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നാണ് ഞാന്‍ കരുതുന്നത്.” ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകളെ കൊണ്ടുപോകില്ലെന്ന നിലപാടാണ് ഇപ്പോള്‍ കേരള സര്‍ക്കാരിന്റേതെന്നും അതോടെ വിവാദങ്ങള്‍ അവസാനിച്ചുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സമരങ്ങള്‍ക്കുള്ള സാഹചര്യം ഇല്ലാതായി. ശബരിമലയിലെ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മടി കാണിക്കുകയാണെന്ന വാദം അറിവില്ലായ്മ കൊണ്ടാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close