CrimeKeralaLocalNewsNews in Brief

എ പ്ലസ് കിട്ടാത്തതിന് അച്ഛന്‍ മകനെ മണ്‍വെട്ടി കൊണ്ട് തല്ലി: അമ്മ പരാതി നല്‍കി; അച്ഛന്‍ കസ്റ്റഡിയില്‍

By Web Desk

സ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടാത്തതില്‍ കുപിതനായി കുട്ടിയെ മണ്‍വെട്ടി കൊണ്ട് മര്‍ദ്ദിച്ച പിതാവ് പോലീസ് കസ്റ്റഡിയില്‍. പരിക്കേറ്റ കുട്ടിയെ കിളിമാനൂര്‍ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പിതാവ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്നലെ എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്തു വന്നതിന്‍റെ പിറകേയാണ് സംഭവം. മകന്‍ ആറ് എപ്ലസ് നേടിയെങ്കിലും അതില്‍ അഭിനന്ദിക്കാതെ മറ്റ് നാല് വിഷയങ്ങളില്‍ എപ്ലസ് കിട്ടാത്തതില്‍ പ്രകോപിതനായി മണ്‍വെട്ടിയെടുത്ത് അടിക്കുകയുമായിരുന്നു.

അടിയേറ്റ കുട്ടിയുടെ നിലവിളികേട്ട് ഓടിവന്ന അയല്‍ക്കാരാണ് കുട്ടിയെ രക്ഷിച്ചത്. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കിളിമാനൂര്‍ പോലീസെത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close