CrimeKeralaLatestLocalNationalNewsNews in Brief

എസ്എഫ്ഐ ഭീഷണിയില്‍ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം: ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

By Web Desk

സ് എഫ് ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഗവർണർ റിപ്പോർട്ട് തേടി. വൈസ് ചാൻസിലറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

കോളേജിലെ എസ്എഫ്‌ഐ നേതാക്കളിൽ നിന്നും തുടര്‍ച്ചയായ ഭീഷണി ഉണ്ടായതിനെ തുടർന്നാണ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുപ്പിച്ചിരുന്നുവെന്നും നേതാക്കളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും പെൺകുട്ടി ആത്മഹത്യ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു .

എസ്എഫ്ഐയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങളില്‍ ക്ലാസ് കട്ട് ചെയ്ത്
പങ്കെടുക്കാനും പ്രചാരണങ്ങളില്‍ ഭാഗമാകുവാനും നിര്‍ബന്ധിക്കുന്നു. അതിന് കൂട്ടുനില്‍ക്കാത്തതിനാല്‍ തന്നെ ഒറ്റപ്പെടുത്തുകയാണ്. ക്ലാസുകളും അധ്യയന വര്‍ഷവും നഷ്ടമാക്കി സമരങ്ങളും പഠിപ്പുമുടക്കുകളും സംഘടിപ്പിക്കുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചതോടെ ഭീഷണി ശക്തമായെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

പ്രിന്‍സിപ്പാളിനോട് പരാതിപ്പെട്ടിട്ടും എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാനോ പരാതി സംബന്ധിച്ച് അന്വേഷണം നടത്താനോ തയ്യാറായിട്ടില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ ചേര്‍ത്തിരുന്നു. ഏറ്റവുമൊടുവില്‍ തനിക്ക് ആരോടും പരാതിയില്ലെന്നും വിദ്യാര്‍ത്ഥിനി വ്യക്തമാക്കിയിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close