News in Brief
മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ; ആശങ്ക പ്രകടിപ്പിച്ച് കോടതി; പ്രതിരോധ നടപടികള്‍ വ്യക്തമാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ ബീഹാര്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളോട് നിര്‍ദേശംഉത്തർപ്രദേശിൽ ഇനി മഹാസഖ്യമില്ല; അഖിലേഷ് യാദവിനെതിരെ രൂക്ഷ വിമർശനവുമായി മായാവതിയൂണിഫോമിന് പണമില്ലാത്തതിനാല്‍ നാലാം ക്ലാസ് വരെ പഠനം; ഷാങ്ഹായ് മേളയില്‍ റെഡ്കാര്‍പ്പറ്റ് സ്വീകരണവും സിനിമക്ക് പുരസ്കാരവും; ഇന്ദ്രന്‍സ് എന്ന അത്ഭുതനടന്‍തീർത്ഥാടന കേന്ദ്രമായ അമർനാഥിൽ ഭീകരാക്രമണ ഭീഷണി; സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തരമന്ത്രാലയംകേരള വര്‍മ്മ കോളേജില്‍ ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന പോസ്റ്റര്‍ ഇറക്കിയതായി ആരോപണം: വ്യാപക പ്രതിഷേധം
KeralaLatestNewsNews in BriefVideos

തിരുവനന്തപുരത്ത് വന്‍ അഗ്നിബാധ: പഴവങ്ങാടിയിലെ വ്യാപാരസ്ഥാപനത്തിന് തീ പിടിച്ചു; അഗ്നിശമനസേനയുടെ 5 യൂണിറ്റുകള്‍ രംഗത്ത്; തീപിടിത്തം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് അധികം ദൂരെയല്ലാതെ; സുരക്ഷ ആശങ്കയില്‍

തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടിത്തം. പഴവങ്ങാടിയില്‍ തകരപ്പറമ്പ് ഓവര്‍ ബ്രിഡ്ജിന് സമീപം പവര്‍ഹൗസ് റോഡിനരികിലെ വ്യാപാരസ്ഥാപനത്തിലാണ് തീപിടിത്തം. അഗ്നിശമനസേനയുടെ അഞ്ച് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ചെല്ലം അംബര്‍ല മാര്‍ട്ട് എന്ന കടയിലാണ് തീപിടുത്തമുണ്ടായത്.

അപകട സാധ്യത കണക്കിലെടുത്ത് സ്ഥലത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. സമീപത്തെ കടകളിലേയ്ക്ക് തീ പടരാതിരിക്കാനാണ് പ്രധാനമായും ശ്രമിക്കുന്നത്. തീ പിടിത്തമുണ്ടായ കെട്ടിടത്തില്‍ സംഭവ സമയത്ത് ആരുമുണ്ടായിരുന്നില്ലെന്നാണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് കരുതുന്നത്. രാവിലെ 9.45നാണ് തീപിടുത്തമുണ്ടായത്.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം, പഴവങ്ങാടി ഗണപതി കോവില്‍ എന്നിവയോട് ചേര്‍ന്നാണ് വന്‍ അഗ്നിബാധയുണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ അതീവ സുരക്ഷാപ്രദേശത്തെ അഗ്നിബാധയെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close