EntertainmentKeralaLatestLocalNewsVideos

ആ വരവ് നാളെ കാണാം: പൂരം പൊടിപൂരമാക്കാന്‍ തെച്ചിക്കോട്ട് രാമചന്ദ്രന് അനുമതി; 4 പാപ്പാന്മാരുടെ കാവലില്‍ ഗജകേസരി ഇറങ്ങും

തെച്ചിക്കോട് രാമചന്ദ്രന്‍ എന്ന ആനയെ തൃശ്ശൂര്‍ പുരത്തിന്റെ വിളംബരച്ചടങ്ങുകളില്‍ പങ്കെടുപ്പിക്കാന്‍ ഉപാധികളോടെ അനുമതി നല്‍കി. മെയ് 12 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ 10.30 വരെ വടക്കുംനാഥ ക്ഷേത്രത്തിലെ ചടങ്ങുകളില്‍ തെച്ചിക്കോട് രാമചന്ദ്രനെ പങ്കെടുപ്പിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

ആനയ്ക്ക് മദപ്പാടില്ലെന്നും ആരോഗ്യം തൃപ്തികരമാണെന്നും പാപ്പാന്മാരെ അനുസരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ ഫിറ്റ്‌നസ് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആനയുടെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ പൂര വിളംബര ചടങ്ങില്‍ പങ്കെടുപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ടിവി അനുപമ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. നാലു പാപ്പാന്മാരുടെ അകമ്പടിയോടെയായിരിക്കും തെച്ചിക്കോട് രാമചന്ദ്രനെ എഴുന്നള്ളത്തിനെത്തിക്കുക. പൂരപ്രേമികളെ പത്ത് മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് കെട്ടി അകറ്റിനിര്‍ത്തും.

തെച്ചിക്കോട്ട് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് തെച്ചിക്കോട്ട് ദേവസ്വം അറിയിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ എല്ലാ നിര്‍ദ്ദേശങ്ങളോടും സഹകരിക്കാമെന്നും എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുമെന്നും ആന ഉടമസ്ഥസംഘം അറിയിച്ചു. ഇതോടെ തെച്ചിക്കോട്ട് രാമചന്ദ്രന്റെ ആരാധകരായ ആനപ്രേമികള്‍ പൂരംവിളംബരച്ചടങ്ങുകളില്‍ ഇരച്ചുകയറുമെന്ന് ഉറപ്പായി.

Like
Like Love Haha Wow Sad Angry
2
Tags
Show More

Related Articles

Close
Close