EntertainmentKeralaLocalNewsNews in Brief

തൃശ്ശൂര്‍ പൂരത്തിന് കൊടിയേറി: നഗരം പൂരലഹരിയിലേയ്ക്ക്

By Web Desk

തൃശ്ശൂര്‍ പൂരത്തിന് ആവേശകരമായ കൊടിയേറ്റം. ലാലൂര്‍ ശ്രീ കാര്‍ത്ത്യായനീ ദേവീക്ഷേത്രത്തിലാണ് തൃശ്ശൂര്‍ പുരത്തിന് തുടക്കം കുറിച്ചുകൊണ്ട് ആദ്യം കൊടിയേറിയത്. തുടര്‍ന്ന് പാറമേക്കാവ്- തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകക്ഷേത്രങ്ങളിലും കൊടിയേറി. ഇവയടക്കം പത്ത് ക്ഷേത്രങ്ങളിൽ കൊടിയേറി .

തിരുവമ്പാടി ക്ഷേത്രത്തിൽ ശീവേലിക്ക് ശേഷം രാവിലെ 11.30 ന് ദേശക്കാർ ചേർന്ന് കൊടിമരമുയർത്തി. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാട് കാര്‍മ്മികനായിരുന്നു.

പാറമേക്കാവ് ക്ഷേത്രത്തിൽ 12 മണിക്ക് കൊടിയേറി. തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു . തുടര്‍ന്ന് പാറമേക്കാവ് തിരുവമ്പാടി ദേവിമാര്‍ പുറത്തേയ്ക്കെഴുന്നള്ളുന്ന ചടങ്ങ് നടന്നു. പാറമേക്കാവ് ഭഗവതിയുടെ പുറത്തെഴുന്നള്ളത്തിന് പെരുവനം കുട്ടൻമാരാരാണ് മേള പ്രമാണിയായത്. .

ലാലൂർ ശ്രീ കാർത്യായനി ദേവീ ക്ഷേത്രത്തിന് പുറമേ, കണിമംഗലം ശാസ്താ ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, ചെമ്പൂക്കാവ് ഭഗവതിക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതിക്ഷേത്രം, ചൂരക്കാട്ടുകര ഭഗവതിക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതിക്ഷേത്രം എന്നീ ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടന്നു.

ലാലൂര്‍ ശ്രീ കാര്‍ത്ത്യായനീ ദേവീ ക്ഷേത്രത്തിലെ കൊടിയേറ്റം
Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close