KeralaLatestNationalNewsNews in Brief

ശബരിമല യുവതീപ്രവേശനത്തിനെതിരെ നിയമ നിര്‍മ്മാണം കൊണ്ടുവരണമെന്ന് ടി.പി. സെന്‍കുമാര്‍

By Web Desk

ബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന്
മുന്‍ ഡിജിപിയും ബിജെപി അനുഭാവിയുമായ ടി.പി സെന്‍കുമാര്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ നിയമ നിര്‍മ്മാണത്തിനില്ലെന്ന കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സെന്‍കുമാര്‍.

വിഷയം കോടതിയുടെ പരിഗണനയില്‍ ആയതുകൊണ്ടാണ് കേന്ദ്രമന്ത്രി അങ്ങനെ പറഞ്ഞത്. പാര്‍ലമെന്റിന് നിയമം ഉണ്ടാക്കാന്‍ സാധിക്കും. അത്തരത്തില്‍ നിരവധി നിയമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞു.

അതേസമയം ‘കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നിയമാനുസൃതമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പ്രതികരിച്ചിരുന്നു. ”ഉത്തരവാദിത്തമുള്ള ഒരു മന്ത്രിക്ക് അങ്ങനെയേ പറയാന്‍ കഴിയൂ. കോടതിയുടെ പരിഗണനയിലുള്ള ഒരു കാര്യത്തില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാകുമെന്ന് കരുതിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നാണ് ഞാന്‍ കരുതുന്നത്.” ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമലയില്‍ സ്ത്രീകളെ കൊണ്ടുപോകില്ലെന്ന നിലപാടാണ് ഇപ്പോള്‍ കേരള സര്‍ക്കാരിന്റേതെന്നും അതോടെ വിവാദങ്ങള്‍ അവസാനിച്ചുവെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സമരങ്ങള്‍ക്കുള്ള സാഹചര്യം ഇല്ലാതായി. ശബരിമലയിലെ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മടി കാണിക്കുകയാണെന്ന വാദം അറിവില്ലായ്മ കൊണ്ടാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

ലോക്‌സഭയില്‍ ശശി തരൂര്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കിക്കൊണ്ടാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നിയമ നിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നില്ലെന്നാണ് രവിശങ്കര്‍ പ്രസാദ് അറിയിച്ചത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close