CrimeKeralaLatestLocalNewsNews in Brief

കുടുംബകലഹത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു: തിരുവനന്തപുരം കരകുളത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; അരുംകൊല മക്കള്‍ വീട്ടിലുള്ളപ്പോള്‍; പ്രതി പോലീസില്‍ കീഴടങ്ങി

By Web Desk

കുടുംബവഴക്കും കലഹവും മൂലം സംസ്ഥാനത്ത് ഒരു ജീവന്‍ കൂടി പൊലിഞ്ഞു. തിരുവനന്തപുരം കരകുളത്ത് ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസിന് കീഴടങ്ങി. കരകുളം മുല്ലശ്ശേരി ആനൂർ മാടവിളവീട്ടിൽ സ്മിത(38 )യെയാണ് ഭർത്താവായ സജീവൻ (47 ) കഴുത്തറുത്തു കൊലപ്പെടുത്തിയത്. രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു അരുംകൊല.

മദ്യപിച്ച് വീട്ടിലെത്തിയ ശേഷം സജീവൻ ഭാര്യയുമായി വാക്കേറ്റത്തിലേര്‍പ്പെടുകയായിരിന്നു. തുടര്‍ന്ന് ഭാര്യയെ വയറിൽ കത്തികൊണ്ടു കുത്തിയ ശേഷം കഴുത്തറുത്തു കൊല്ലുകയായിരുന്നുവെന്നാണ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതി മൊഴി നല്‍കിയത്. ഇവര്‍ തമ്മില്‍ നിത്യവും വഴക്കുണ്ടാകുമായിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു.

കൊലപാതകം നടന്ന സമയത്ത് മക്കളായ പാർവതി, ഭദ്ര എന്നിവർ വീട്ടിൽ ഉണ്ടായിരിന്നു. സ്മിതയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി .

കെട്ടിട നിർമ്മാണ തൊഴിലാളിയാണ് സജീവ്. സ്മിത മെഡിക്കൽ സ്റ്റോർ ജീവനക്കാരിയായിരിന്നു. കീഴടങ്ങിയ പ്രതിയില്‍ നിന്ന് തെളിവെടുത്ത ശേഷം ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഭര്‍തൃമാതാവിന്‍റെയും ഭര്‍ത്താവിന്‍റെയും പീഡനം മൂലം ആത്മഹത്യാക്കുറിപ്പെഴുതി ഒരു സ്ത്രീയും മകളും ആത്മഹത്യ ചെയ്തതിന്‍റെ പിറകേയാണ് ഈ കൊലപാതകവും.

Like
Like Love Haha Wow Sad Angry
2
Tags
Show More

Related Articles

Close
Close