EntertainmentEnviromentHealthKeralaLatestNews in Brief

കമനീയം കര്‍ക്കിടകം: ആരോഗ്യമാസത്തില്‍ അറിയാനുള്ളതെല്ലാം ഇനി ടിവി സംസ്‌കാരയില്‍

By Web Desk

പുണ്യമാസമായ കര്‍ക്കിടകത്തില്‍ മലയാളികള്‍ പാലിക്കേണ്ട ആരോഗ്യശീലങ്ങളെക്കുറിച്ച് ഒരു മാസം നീണ്ടു നില്‍ക്കുന്ന പരിപാടിയുമായി ടിവി സംസ്‌കാര. പ്രമുഖ ഹോമിയോ-പാരമ്പര്യ-യോഗ ചികിത്സകന്‍ ഡോ. കെ.ജി ഭദ്രന്‍ അവതരിപ്പിക്കുന്ന കമനീയം കര്‍ക്കിടകം എന്ന പരിപാടി കര്‍ക്കിടകം ഒന്ന് മുതല്‍ ടിവി സംസ്‌കാര സംപ്രേഷണം ചെയ്യും.

ടിവി സംസ്‌കാരയുടെ യു ട്യൂബ് ചാനലിലും ഫെയ്‌സ്ബുക് പേജിലും വെബ് സൈറ്റിലും  കമനീയം കര്‍ക്കിടകം കാണാം. ദിവസവും രാവിലെ 6മുതല്‍ യു ട്യുബ് ചാനലിലും ഫെയ്‌സ്ബുക് പേജിലും വെബ് സൈറ്റിലും പരിപാടി കാണാം.

കര്‍ക്കിടക മേഘങ്ങള്‍ മാനത്ത് ഉരുണ്ടുകൂടാന്‍ തുടങ്ങുന്നതോടെ മലയാളികളില്‍ ഭൂരിപക്ഷവും ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങും. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം ഒരേപോലെ സംരക്ഷിക്കേണ്ട മാസമാണ് കര്‍ക്കിടകം.

കര്‍ക്കിടകത്തില്‍ നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെ, കഴിക്കരുതാത്തവ എന്തൊക്കെ, നാട്ടൗഷധങ്ങളും നാട്ടുചികിത്സകളും എന്തൊക്കെ, ഉഴിച്ചില്‍-തിരുമ്മല്‍ എന്നിവ എങ്ങനെയൊക്കെ ആവാം എന്നിങ്ങനെ മുപ്പത് എപ്പിസോഡുകളാണ് ടിവി സംസ്‌കാര തയ്യാറാക്കുന്നത്. കാണുക, കമനീയം കര്‍ക്കിടകം. ആരോഗ്യസംസ്‌കാരത്തിലേയ്ക്ക് ആത്മവിശ്വാസത്തോടെ. ടിവി സംസ്‌കാര: വേറിട്ട ഒരു ദൃശ്യസംസ്‌കാരം.

യു ട്യൂബ് ലിങ്ക്

http://www.youtube.com/c/tvsamskara

ഫെയ്‌സ്ബുക് പേജ് ലിങ്ക്
https://www.facebook.com/tvsamskara/

Like
Like Love Haha Wow Sad Angry
3
Tags
Show More

Related Articles

Close
Close