KeralaLatestLocalNewsNews in Brief

വിജയദശമിയില്‍ വിജ്ഞാനത്തിന്‍റെ ഹരിശ്രീ കുറിച്ച് ആയിരങ്ങള്‍

By Web Desk

കുഞ്ഞുങ്ങള്‍ വിജ്ഞാനത്തിന്‍റെ ഹരിശ്രീ രചിക്കുന്ന ദിവസമായ ഇന്ന് സംസ്ഥാനത്തെ വിവിധ സാംസ്കാരിക നിലയങ്ങളിലും ക്ഷേത്രങ്ങളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ എഴുത്തിനിരുത്ത് ആരംഭിച്ചു.

മണ്ണിലും അരിയിലുമാണ് കുരുന്നുകള്‍ ആദ്യാക്ഷരമെഴുതിയത്. കൊല്ലൂര്‍ ക്ഷേത്രത്തില്‍വിദ്യാരംഭ ചടങ്ങിന്
വന്‍ തിരക്കായിരുന്നു. സരസ്വതി മണ്ഡപത്തിലും ക്ഷേത്രത്തോട് ചേര്‍ന്നുള്ള യാഗശാലയുടെ പുറത്തുമായാണ് ചടങ്ങുകള്‍ നടന്നത്. മൂകാംബികാ ക്ഷേത്രത്തില്‍ കലാസപര്യക്ക് അരങ്ങേറ്റം നടത്താന്‍ നിരവധി കലാകാരികളും കലാകാരന്മാരും എത്തി.

തിരുവനന്തപുരത്ത് കോട്ടയ്ക്കകം നവരാത്രിമണ്ഡപത്തിൽ എണ്ണൂറോളം കുട്ടികളെ എഴുത്തിനിരുത്തി. ആറ്റുകാൽ ഭഗവതീക്ഷേത്രം, പൂജപ്പുര സരസ്വതീമണ്ഡപം, കരിക്കകം ചാമുണ്ഡിക്ഷേത്രം, ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, ഗാന്ധാരിഅമ്മൻ കോവിൽ, ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം, ശംഖുംമുഖം ദേവീക്ഷേത്രം തുടങ്ങി ഒട്ടനവധി ക്ഷേത്രങ്ങളിൽ വിദ്യാരംഭം നടന്നു

നഗരത്തിന് പുറത്തുള്ള ശിവഗിരിമഠം, അരുവിപ്പുറം മഠം, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം, തോന്നയ്ക്കൽ ആശാൻ സ്മാരകം, വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയം എന്നിവിടങ്ങളിലും നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പാറശാല മഹാദേവക്ഷേത്രം, വർക്കല ജനാർദനസ്വാമി ക്ഷേത്രം, കൊല്ലങ്കോട് ഭദ്രകാളീക്ഷേത്രം, മലയിൻകീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പിരപ്പൻകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, തക്കല തേവാരക്കെട്ട് ക്ഷേത്രം എന്നിവിടങ്ങളിലും ആയിരങ്ങള്‍ ആദ്യാക്ഷരം കുറിച്ചു.

വിദ്യാരംഭ ചടങ്ങുകളുടെ ഭാഗമായി വിപുലമായ ഒരുക്കങ്ങളാണ് സംസ്ഥാനത്തൊട്ടാകെയുള്ള ക്ഷേത്രങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്നത്.

Like
Like Love Haha Wow Sad Angry
10
Tags
Show More

Related Articles

Close
Close