News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
CrimeKeralaLatestNewsNews in Brief

വയനാട്ടില്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍: റിസോര്‍ട്ടും പ്രദേശവും പോലീസ് വലയത്തില്‍

By Web Desk

യനാട്ടിലെ വൈത്തിരിയില്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍. സംഭവത്തെത്തുടര്‍ന്ന് പ്രദേശം പോലീസ് വലയത്തിലാണ്. നിലമ്പൂര്‍ പാണ്ടിക്കാട് സ്വദേശിയാണ് സി പി ജലീല്‍. കണ്ണൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ, കളക്ടര്‍ അജയ്കുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

പോലീസും മാവോയിസ്റ്റുകളും മുഖാമുഖം നടന്ന വെടിവെപ്പിലാണ് സിപി ജലീല്‍ കൊല്ലപ്പെട്ടത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടത്. ബുധനാഴ്ച്ച രാത്രി എട്ടരയോടെ തുടങ്ങിയ ഏറ്റുമുട്ടല്‍ വ്യാഴാഴ്ച്ച പുലരുവോളം തുടര്‍ന്നു.

ദേശീയ പാതയ്ക്കരികിലെ സ്വകാര്യ റിസോര്‍ട്ടിലാണ് സംഭവം. ആയുധധാരികളായ മൂന്നുപേരടങ്ങിയ സംഘം റിസോര്‍ട്ടിലെത്തി ഉടമയോട് പണം ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കാനാവില്ലെന്ന് പറഞ്ഞതോടെ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയതോടെയാണ് വെടിവെപ്പ് തുടങ്ങിയത്. ഏറ്റുമുട്ടലുണ്ടായ റിസോര്‍ട്ടിന് സമീപമാണ് മൃതദേഹം കണ്ടത്. റിസോര്‍ട്ടിലുള്ള താമസക്കാരെ ഒഴിപ്പിച്ച് മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുകയാണ്‌

അടുത്തിടെ നിരന്തരമായി ഇവിടെ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടായിരുന്നു. മാവോയിസ്റ്റുകളെ നിരീക്ഷിക്കാനായി ഈയിടെ സുഗന്ധഗിരിയിൽ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിച്ചിരുന്നു. ഇതിനെതിരെ മാവോയിസ്റ്റുകള്‍ക്ക് പ്രതികാരമുണ്ടെന്ന് പോലീസ് ആരോപിച്ചിരുന്നു.

Like
Like Love Haha Wow Sad Angry
3
Tags
Show More

Related Articles

Close
Close