KeralaLocalNewsNews in Brief

മിഠായിത്തെരുവില്‍ സിപിഎം വര്‍ഗ്ഗീയ കലാപത്തിന് ശ്രമിച്ചുവെന്ന് എംടി രമേശ്

By Web Desk

കോഴിക്കോട്ടെ മിഠായിത്തെരുവില്‍ വര്‍ഗീയ കലാപംസൃഷ്ടിക്കാന്‍ സിപിഎം ശ്രമം നടത്തിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു. ബിജെപി പിന്തുണച്ച ശബരിമല കര്‍മ്മസമിതിയുടെ ഹര്‍ത്താല്‍ ദിവസം മിഠായിത്തെരുവിലെ കടകള്‍ തുറന്നത് ഈ ലക്ഷ്യത്തോടെയായിരുന്നെന്നും എംടി രമേശ് ആരോപിച്ചു.

കൊച്ചിയില്‍ യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംടി രമേശ്.

ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താല്‍ വിശ്വാസികളുടെ പ്രതികരണമായിരുന്നെന്നുംപഴയ ഹര്‍ത്താലുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കര്‍മ സമിതി നടത്തിയ ഹര്‍ത്താല്‍ സമാധാനപരമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close