CricketNewsNews in BriefSportsWorld
പുതിയ പുതിയ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുന്ന താരം; കോഹ്ലിക്ക് മുന്നില്‍ വഴി മാറിയത് രണ്ട് ഇതിഹാസ താരങ്ങൾ
By web desk

ഓരോ കളി കഴിയുമ്പോഴും മികവ് കൂടി വരുന്ന ഒരേയൊരു താരം ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയാണ്. ക്രിക്കറ്റ് ലോകം അതിശയത്തോടെയാണ് കോഹ്ലിയെ നോക്കി കാണുന്നത്. പുതിയ പുതിയ റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുന്ന താരം ഇന്ന് സ്വന്തമാക്കിയത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി ഏറ്റവും വേഗം 20,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡാണ്. കോഹ്ലിയുടെ മുന്നില്‍ വഴി മാറിയത് ഏക്കാലത്തേയും രണ്ട് ഇതിഹാസ താരങ്ങളായ സച്ചിനും ലാറയും കുറിച്ച റെക്കോര്‍ഡ്.
സച്ചിനും ദ്രാവിഡിനും പുറമേ 20,000 ക്ലബിലെത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാണ് കോഹ്ലി. ക്രിക്കറ്റ് ചരിത്രത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന പന്ത്രണ്ടാമനായും കോഹ്ലി മാറി. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ തന്റെ 417-ാം ഇന്നിംഗ്സിലാണ് കോഹ്ലി ചരിത്ര നേട്ടം സ്വന്തമാക്കിയത്. സച്ചിനും ലാറയും 453 ഇന്നിംഗ്സുകളില്‍ നിന്നാണ് മുന്‍പ് ഈ നേട്ടം കൈവരിച്ചിരുന്നത്.