KeralaLatestNewsNews in Brief

കൊച്ചി വിമാനത്താവളം നാളെ തുറക്കും

By we desk

നെടുമ്പാശ്ശേരി വിമാനത്താവളം നാളെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റണ്‍വേക്ക് കേടുപാടുകള്‍ സംഭവിക്കാത്തതും കാര്യമായ വെള്ളം കൂടാത്തതുമാണ് അനുകൂലഘടകമായത്. വിമാന സര്‍വീസുകള്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ പുനരാരംഭിക്കുമെന്ന് സിയാല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. സര്‍വീസുകള്‍ ക്രമീകരിക്കാന്‍ വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതീക്ഷിച്ചതിലും നേരത്തെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാന്‍ കഴിഞ്ഞുവെന്നാണ് സിയാല്‍ അധികൃതര്‍ അവകാശപ്പെടുന്നത്

ആദ്യം വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിവരെയാണ് സര്‍വീസുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായാണ് അറിയിച്ചിരുന്നത്. എന്നാല്‍ മഴ കുറയാത്ത സാഹചര്യത്തില്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാൽ പത്തിലധികം മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പുചെയ്ത് നീക്കിയാണ് റണ്‍വേ സാധാരണ നിലയിലേക്കെത്തിച്ചത്. കനത്ത മഴമൂലം വിമാനത്താവളത്തില്‍ കുടുങ്ങിയ വിമാനങ്ങള്‍ക്ക് ഇതോടെ മടങ്ങിപ്പോകാനായി.

പെരിയാറിന്റെ കൈവഴിയായ ചെങ്ങല്‍ത്തോട്ടില്‍നിന്ന് റണ്‍വേയിലേക്ക് വെള്ളം കയറിയതോടെയാണ് വ്യാഴാഴ്ച രാത്രി വിമാനത്താവളം അടയ്‌ക്കേണ്ടിവന്നത്. റണ്‍വേ അടച്ചതുമൂലം കൊച്ചിയിലേക്കുള്ളതും ഇവിടെനിന്ന് പുറപ്പെടുന്നതുമായ വിമാന സര്‍വീസുകളെല്ലാം നിര്‍ത്തിവച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വിമാനത്താവളത്തില്‍ വെള്ളം കയറിയിരുന്നു. റണ്‍വേക്ക് അടക്കം കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ ദിവസങ്ങളോളം തടസപ്പെട്ടിരുന്നു.

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close