LatestNationalNewsNews in BriefWorld

ലോക്സഭയും കടന്ന് ജമ്മു കശ്മീര്‍; വിഘടനവാദികളുമായി ചര്‍ച്ചയില്ല, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചയാകാം: അമിത് ഷാ

By web desk

ഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചക്ക് ശേഷം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ലോക്സഭയും റദ്ദാക്കി. 351 പേർ പ്രമേയത്തെ അനുകൂലിച്ചു. 72 പേർ എതിർത്തു. ഇതിന് പുറമെ ജമ്മു കശ്മീര്‍ പുനസംഘടനാ ബില്ലും സഭ പാസാക്കി. 66നെതിരെ 366 വോട്ടുകള്‍ക്കാണ് പുനസംഘടനാ ബില്‍ പാസായത്. കഴിഞ്ഞദിവസം രാജ്യസഭയും പ്രമേയം പാസാക്കിയിരുന്നു. ജമ്മു കശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ചയില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. ജമ്മു കശ്മീരിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചയാകാം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി നീക്കില്ലെന്നും ലോക്സഭയിൽ അമിത് ഷാ വ്യക്തമാക്കി.

ചര്‍ച്ചക്ക് തുടക്കമിട്ട് സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൌധരിയും തമ്മില്‍ രൂക്ഷമായ വാഗ്വാദമാണ് സഭയിലുണ്ടായത്. കോണ്‍ഗ്രസിനകത്ത് ഏകാഭിപ്രായ രൂപീകരണത്തിന് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസ് എം.പിമാരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം കടന്ന് രാജ്യസഭയില്‍ ജമ്മു കശ്മീര്‍ പ്രമേയവും സംസ്ഥാന പുനസംഘടനാ ബില്ലും നേരത്തെ സര്‍ക്കാര്‍ പാസാക്കിയിരുന്നു. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലാണ് ലോക്സഭയില്‍ അമിത് ഷാ പ്രമേയവും പുനസംഘടന ബില്ലും അവതരിപ്പിച്ച് ചര്‍ച്ച ആരംഭിച്ചത്. നിലവിലെ നീക്കം ജമ്മു കശ്മീരിന്റെ മുന്നോട്ട് പോക്കിന് അനിവാര്യമാണെന്ന് അമിത് ഷാ പറഞ്ഞു.

എന്നാല്‍ സംസ്ഥാനത്തെ ഇരുട്ടില്‍ നിര്‍ത്തിയുള്ള സര്‍ക്കാര്‍ നീക്കം നിയമലംഘനമാണെന്നും യു.എന്‍ പരിഗണനയിലുള്ള വിഷയമാണിതെന്നും അധിര്‍ രഞ്ജന്‍ ചൌധരി പറഞ്ഞു. കശ്മീര്‍ വിഷയം ആഭ്യന്തര വിഷയമാണോ എന്നും അധിര്‍ രഞ്ജന്‍ ചൌധരി ചോദിച്ചു. കശ്മീര്‍ യു.എന്നിന് കീഴില്‍ വരാനാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നായിരുന്നു ചോദ്യത്തിലെ രാഷ്ട്രീയം തിരിച്ചറിഞ്ഞ അമിത് ഷായുടെ മറുപടി.

ബില്ലിനെ എതിര്‍ത്തു തൃണമൂല്‍ കോണ്‍ഗ്രസിന്‍റെയും ബിജെപി സഖ്യകക്ഷിയായ ജെഡിയുവിന്‍റെയും അംഗങ്ങള്‍ സഭ വിട്ടിറങ്ങി. ബിഎസ്പിയും ടിഡിപിയും ടിആര്‍എസും വൈഎസ്ആര്‍ കോണ്‍ഗ്രസും ലോക്സഭയിലും സര്‍ക്കാരിനൊപ്പം നിന്നു. ജമ്മു കശ്മീര്‍ പ്രമേയം ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ കീറിയെറിഞ്ഞതിനു കേരളത്തിൽനിന്നുള്ള കോൺഗ്രസ് എംപിമാരായ ടി.എന്‍.പ്രതാപനെയും ഹൈബി ഈഡനെയും ചേംബറിലേയ്ക്കു വിളിച്ചുവരുത്തി സ്പീക്കര്‍ ശാസിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close