BusinessKeralaLatestNationalNewsNews in BriefVideosWorld

ലണ്ടന്‍ ഓഹരി വിപണി തുറന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍: കേരളത്തിന് ചരിത്രനിമിഷം

By Web Desk

ന്ത്യയുടെ ചരിത്രത്തില്‍ സംസ്ഥാന തലത്തില്‍ ഇതാദ്യമായി ലണ്ടന്‍ ഓഹരി വിപണി തുറന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചരിത്രത്തില്‍ ഇടം നേടി. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അധികൃതര്‍ നല്‍കിയ അത്യപൂര്‍വ്വ ക്ഷണപ്രകാരമാണ് മുഖ്യമന്ത്രി വെള്ളിയാഴ്ച്ച വ്യാപാരത്തിനായി ഓഹരി വിപണി തുറന്നത്.

ലണ്ടന്‍ ഓഹരിവിപണയില്‍ കിഫ് ബിയുടെ ഓഹരികള്‍ നേരത്തേ ലിസ്റ്റ് ചെയ്തിരുന്നു. ഇപ്രകാരം ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനതല സ്ഥാപനമാണ് കിഫ് ബി. വരുന്ന മൂന്നു വര്‍ഷങ്ങള്‍ക്കകം അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി 50,000 കോടി രൂപയുടെ മൂലധന നിക്ഷേപം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലണ്ടന്‍ ഓഹരിവിപണിയില്‍ കിഫ്ബിയുടെ ഓഹരി ലിസ്റ്റ് ചെയ്തത്. കേരള അടിസ്ഥാന സൗകര്യ വികസന ബോര്‍ഡിന്റെ മസാല ബോണ്ടാണ് ലണ്ടന്‍ ഏക്‌സ്‌ചേഞ്ചില്‍ ഔദ്യോഗികമായി ലിസ്റ്റ് ചെയ്തത്. കിഫ് ബി മസാല ബോണ്ട് വില്‍പ്പനയിലൂടെ 2150 കോടി രൂപയാണ് ഇതിനകം സമാഹരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ലണ്ടന്‍ ഓഹരി വിപണി തുറന്ന ചരിത്ര നിമിഷത്തില്‍ ധനമന്ത്രി തോമസ് ഐസക്ക്, ചീഫ് സെക്രട്ടരി ടോം ജോസ്, കിഫ് ബി സി.ഇ.ഒ. കെ.എം എബ്രഹാം എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇതോടെ ലണ്ടന്‍ ഓഹരി വിപണിയിലെ വ്യാപാരം തുറന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രി എന്ന നേട്ടത്തിനുടമയായി പിണറായി വിജയന്‍.

ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിലെ ഈ ചടങ്ങിന് പിറികേ മോണ്ട് കോം റോയല്‍ ലണ്ടന്‍ ഹൗസ് ഹോട്ടലില്‍ ഇന്ത്യന്‍ സമയം ഇന്ന് രാത്രി 7.30ന് മുഖ്യമന്ത്രി കെഎസ്എഫ്ഇയുടെ യൂറോപ്യന്‍ പ്രവാസി ചിട്ടിയും ഉദ്ഘാടനം ചെയ്യും.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close