KeralaLatestNewsNews in Brief

മരടിലെ ഫ്ലാറ്റ്; ഫ്ലാറ്റുകൾ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഉടമകൾക്ക് നോട്ടീസ് നൽകി

By web desk

രടിലെ ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി അന്ത്യശാസനത്തെത്തുടർന്ന്, ഫ്ലാറ്റുകൾ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഉടമകൾക്ക് നോട്ടീസ് നൽകിത്തുടങ്ങി.അഞ്ചുദിവസത്തിനുള്ളിൽ ഫ്ലാറ്റുകൾ ഒഴിയണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നഗരസഭയുടെ നോട്ടീസ് കൈപ്പറ്റാൻ ഉടമകൾ തയ്യാറാകാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ നോട്ടീസ് ഭിത്തിയിൽ പതിച്ചു.

ജെയിൻ കോറൽ ഫ്ലാറ്റ് സമുച്ചയത്തിന്റെ ഗേറ്റ് ഉടമകൾ താഴിട്ട് പൂട്ടി. അതിനിടെ, നോട്ടീസുമായി എത്തിയ ഉദ്യോഗസ്ഥരെ ഹോളി ഫെയ്ത് ഫ്ലാറ്റ് ഉടമകൾ തടഞ്ഞു. ഉദ്യോഗസ്ഥര്‍ അകത്ത് കയറാതിരിക്കാന്‍ ഫ്ലാറ്റുടമകൾ ഗേറ്റ് അകത്തുനിന്ന് പൂട്ടി. അവധി ആയതിനാൽ ഫ്ലാറ്റ് ഉടമകളിൽ പലരും ഇവിടെ ഇല്ലെന്നും അതിനാൽ അവധി കഴിഞ്ഞ് നോട്ടീസ് കൈപ്പറ്റാം എന്ന് ഉടമകൾ പറഞ്ഞു. അവധി ദിവസം നോട്ടീസ് പതിക്കുന്നതും നീതി നിഷേധമാണെന്നും ഫ്ലാറ്റുടമകൾ കൂട്ടിച്ചേര്‍ത്തു.

അകത്ത് പ്രവേശിക്കാൻ സമ്മതിക്കാത്തതിനാൽ ഉദ്യോഗസ്ഥർ ഗേറ്റിന് പുറത്ത് നോട്ടീസ് പതിപ്പിച്ചു. എന്നാല്‍, കായലോരം ഫ്ലാറ്റിൽ ഉണ്ടായിരുന്നവർ നോട്ടീസ് കൈപ്പറ്റി എന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. ഫ്ലാറ്റുകളില്‍ നോട്ടീസ് പതിച്ചതായി മേലധികാരികൾക്ക് റിപ്പോർട്ട്‌ നൽകുമെന്നും നഗരസഭാ സെക്രട്ടറി ആരിഫ് ഖാൻ പറഞ്ഞു.

അതേസമയം, മരടിലെ ഫ്ളാറ്റുടമകൾ നൽകിയ പുതിയ റിട്ട് ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചേക്കില്ല. പുതിയ ഹര്‍ജികൾ സ്വീകരിക്കരുതെന്ന ജസ്റ്റിസ് അരുണ്‍മിശ്രയുടെ ഉത്തരവ് ഉള്ളതിനാലാണ് ഇതെന്ന് സുപ്രീംകോടതി രജിസ്ട്രി അറിയിച്ചു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close