KeralaLatestNewsNews in Brief

മരടിലെ ഫ്ലാറ്റുകൾ; നഗരസഭ യോഗത്തിൽ ഭരണ–പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി

By web desk

രടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ചേർന്ന മരട് നഗരസഭയുടെ കൗൺസിൽ യോഗത്തിൽ ഭരണ–പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ഞായറാഴ്ച ക്യാമ്പ് ഓഫിസിൽ നഗരസഭാ ഉദ്യോഗസ്ഥരെ തടഞ്ഞുവെന്നും കൗൺസിലർമാർ പരാതിപ്പെട്ടു. ഫ്ലാറ്റ് ഉടമ പ്രതിനിധികളെ ആദ്യം യോഗത്തിൽ പ്രവേശിപ്പിച്ചില്ല.

ഇതോടെ നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധവുമായി ഫ്ലാറ്റ് ഉടമകൾ നിലയുറപ്പിച്ചു. ഫ്ലാറ്റ് പൊളിക്കുന്നതിനെതിരായ പുതിയ ഹർജികൾ സുപ്രീംകോടതി പരിഗണിക്കില്ലെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഫ്ലാറ്റ് പൊളിക്കാന്‍ നഗരസഭ താല്‍പര്യപത്രം ക്ഷണിച്ചു. നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനാണു തീരുമാനം. ഇതിനായി വിദഗ്ധരുടെ പാനല്‍ തയാറാക്കും.

ഫ്ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കും. തിങ്കളാഴ്ച കൊച്ചിയിലെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിന്റെ നിര്‍ദേശപ്രകാരമാണു നീക്കം. തീരസംരക്ഷണ നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി സുപ്രീംകോടതി നിലപാട് കടുപ്പിച്ചതോടെയാണു കര്‍ശന നടപടികളിലേക്കു കടക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close