LatestNationalNewsNews in BriefWorld

കശ്മീരിൽ ഇതുവരെ വികസനം എത്തിയിരുന്നില്ല, ജനങ്ങളുടെ ജീവിതം ഇനി മെച്ചപ്പെടും: മോദി; തെരഞ്ഞെടുപ്പ് ഉടന്‍ നടത്തും

By web desk

ശ്മീരിനു പ്രത്യേക പദവി നൽകുന്ന ഭരണഘടന വകുപ്പ് റദ്ദാക്കിയത് ചരിത്ര പരമായ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞ് സംസ്ഥാനത്തെ വിഭജിച്ചതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. സർദാർ പട്ടേലിന്റെ ആഗ്രഹമാണ് കശ്മീർ ബില്ലിലൂടെ നടപ്പാക്കിയതെന്നും, പാകിസ്ഥാന്റെ മോഹങ്ങൾ തകർന്നടിയുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് അദ്ദേഹം പറഞ്ഞു .

42000 പേരുടെ ജീവനാണ് കശ്മീരിൽ പൊലിഞ്ഞത്. വികസനം കശ്മീരിൽ ഇതുവരെ എത്തിയിരുന്നില്ല. ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളോ,എന്തിനു കൂലി പോലും ലഭിച്ചിരുന്നില്ല. ജനങ്ങളുടെ ജീവിതം ഇനി മെച്ചപ്പെടും. പുതുയുഗമാണ് കശ്മീരിൽ പിറന്നത്. വികസനത്തിലെ തടസ്സങ്ങൾ നീങ്ങും. കശ്മീരിന്റെ വികസനത്തിനു തടസ്സമായിരുന്നു അനുച്ഛേദം 370. കശ്മീരിലെ സ്ക്കോളർഷിപ്പ് പദ്ധതികൾ വിപുലീകരിക്കും. കേന്ദ്ര പദ്ധതികളുടെ ഫലം കശ്മീരികൾക്ക് ഇനി ഉറപ്പായും ലഭ്യമാകും. സർക്കാർ ജീവനക്കാർക്ക് തുല്യത ലഭിക്കും. സ്വകാര്യ നിക്ഷേപം സംസ്ഥാനത്ത് വരും.

ഇന്ന് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നത് കശ്മീരിന്റെ ആധുനികവത്ക്കരണത്തിനാണ്. റോഡ്-റയിൽ-വ്യോമഗതാഗത മാർഗ്ഗങ്ങൾ വികസിപ്പിക്കും. ജമ്മു കശ്മീരിൽ ഉടൻ തെരഞ്ഞെടുപ്പ് നടക്കും. ജനങ്ങൾ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി തന്നെ ഭരണത്തിലെത്തും. ജനങ്ങൾക്ക് അവരുടെ നേതാവിനെ തെരഞ്ഞെടുക്കാം. സാമ്പത്തിക സംവരണം അടക്കമുള്ള പ്രയോജനങ്ങൾ കശ്മീരികൾക്ക് ലഭിക്കും. സ്ത്രീകൾക്കും, കുട്ടികൾക്കും പ്രത്യേക പരിഗണന നൽകുന്ന പദ്ധതികൾ നടപ്പാക്കും.

വിഘടനവാദത്തെ ജനങ്ങൾ തന്നെ പരാജയപ്പെടുത്തും. കുടുംബവാഴ്ച്ചയാണ് കശ്മീരിൽ ഇതുവരെ നടന്നത്. പ്രത്യേക പദവിയാണ് അതിനു വഴി വച്ചത്. മഹത്തായ ദിനങ്ങളിലേക്കാണ് കശ്മീർ മടങ്ങുന്നത്. ചലച്ചിത്ര വ്യവസായം, വിനോദ സഞ്ചാരം എന്നിവ മെച്ചപ്പെടും. കശ്മീർ ഇനി രാജ്യത്തിന്റെ ടൂറിസം തലസ്ഥാനമായി മാറും. കശ്മീരിന്റെ വികസനത്തിനാണ് സർക്കാർ മുൻ തൂക്കം നൽകുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു .

Like
Like Love Haha Wow Sad Angry
1
Tags
Show More

Related Articles

Close
Close