KeralaNewsNews in Brief

മറാത്താ സംവരണം; ബോംബെ ഹൈക്കോടതി അംഗീകരിച്ചു

By web desk

ഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ മേഖലകളിലും സര്‍ക്കാര്‍ ജോലികളിലും മറാത്താ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സർക്കാർ തീരുമാനത്തെ ബോംബെ ഹൈക്കോടതി അംഗീകരിച്ചു. എന്നാൽ 16 ശതമാനം സംവരണം എന്നത് വിദ്യാഭ്യാസത്തിന് 12 ശതമാനവും സര്‍ക്കാര്‍ ജോലിയില്‍ 13 ശതമാനവും ആക്കി കോടതി കുറച്ചിട്ടുമുണ്ട്. കമ്മീഷന്‍ ആദ്യം നിര്‍ദ്ദേശിച്ചത് വിദ്യാഭ്യാസത്തിന് 12 ശതമാനവും, സര്‍ക്കാര്‍ ജോലിയില്‍ 13 ശതമാനവും എന്നായിരുന്നു. എന്നാൽ 16 ശതമാനം സംവരണം നടപ്പിലാക്കിയ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ നിരവധി ഹര്‍ജികളാണ് കോടതിയിലെത്തിയിരുന്നു. ഇവയെല്ലാം ഒരുമിച്ചാണ് കോടതി പരിഗണിച്ചത്. അതേസമയം സാമ്പത്തികമായും സാമൂഹ്യമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി പ്രത്യേകം സംവരണം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് നിയമപരമായ അധികാരമുണ്ടെന്നാണ് ബോംബെ ഹൈക്കോടതിയുടെ വിധി.

ജസ്റ്റിസ് രഞ്ജിത് മോറെ, ഭാരതി ദാങ്‌ഗ്രെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. സര്‍ക്കാരിന് ലഭിച്ചിട്ടുള്ള നിയമപരമായ അധികാരം ഭരണഘടനയുടെ 3429 (എ) അനുഛേദത്തിന്റെ ലംഘനമല്ലെന്നും കോടതി പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close