EnviromentKeralaLatestLocalNewsNews in Brief

മൂന്നാര്‍ ഭൂമി കയ്യേറ്റം: സബ് കളക്ടറുടെ റിപ്പോര്‍ട്ട് എജിക്ക് കൈമാറി; എസ് രാജേന്ദ്രന്‍ അധിക്ഷേപിച്ചുവെന്ന പരാതി റിപ്പോര്‍ട്ടിലി‍ല്ല

By Web Desk

ടുക്കി മൂന്നാര്‍ പഞ്ചായത്തിലെ കൈയ്യേറ്റത്തെക്കുറിച്ച് കോടതിയില്‍ നല്കാനുള്ള റിപ്പോര്‍ട്ട് ദേവികുളം സബ്കളക്ടര്‍ രേണു രാജ് അഡ്വക്കേറ്റ് ജനറലിന് നല്‍കി. റിപ്പോര്‍ട്ട് എജി പരിശോധിച്ച ശേഷം ഹൈക്കോടതിക്ക് കൈമാറും.

മുതിരപ്പുഴയാറിനരികില്‍ പഞ്ചായത്ത് നിര്‍മ്മാണം നടത്തിയത് അനധികൃതമാണെന്ന് സൂചിപ്പിക്കുന്ന വസ്തുതകളും സ്റ്റേ മെമ്മോ കൊടുത്ത ഉദ്യോഗസ്ഥരെ തടഞ്ഞ കാര്യവും റിപ്പോര്‍ട്ടിലുണ്ട്. എസ് രാജേന്ദ്രന്റെ അറിവോടെയാണ് അനധികൃത നിര്‍മ്മാണം നടന്നതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. തന്നെ എസ്. രാജേന്ദ്രന്‍ വ്യക്തിപരമായി ആക്ഷേപിച്ചുവെന്ന കാര്യം റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടില്ല.

റവന്യൂ വകുപ്പിന്റെ അനുവാദമില്ലാതെ മൂന്നാറില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും അത്തരത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്നും 2010 ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇക്കാര്യം അറിയിക്കുന്നതെന്നും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തരുതെന്ന ഉത്തരവ് ലംഘിച്ച സാഹചര്യത്തില്‍ ഇത് കോടതിയലക്ഷ്യ നടപടിയായി കാണണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. .

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close