KeralaLatestNewsNews in Brief

മുത്തൂറ്റ് ഗ്രൂപ്പിനെതിരെ വി.എസ് രംഗത്ത്; മൂത്തൂറ്റിന്റെ ഇടപാടുകള്‍ സാമ്പത്തിക വിദഗ്ദരെ കൊണ്ട് അന്വേഷിപ്പിക്കണം

By web desk

മുത്തൂറ്റ് ഗ്രൂപ്പിനെതിരെ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. മൂത്തൂറ്റിന്റെ ഇടപാടുകള്‍ സാമ്പത്തിക വിദഗ്ദരടങ്ങുന്ന പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുത്തൂറ്റ് നടത്തുന്ന തൊഴിലാളിവിരുദ്ധ പ്രവര്‍ത്തനം കേരള ജനതയോടുള്ള വെല്ലുവിളിയാണ്. ഇവിടുത്തെ തൊഴിലാളി വിരുദ്ധതയെ സര്‍ക്കാര്‍ ശക്തമായി നേരിടണം. നിയമം നടപ്പിലാക്കണം എന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ കട പൂട്ടി രക്ഷപ്പെടും എന്ന് ഭീഷണിപ്പെടുത്തുകയാണ് മാനേജ്മെന്റ്.

ഇത്തരം ബ്ലേഡ് കമ്പനികള്‍ ഉള്ളതുകൊണ്ടാണ് കേരളത്തില്‍ വികസനം നടക്കുന്നതെന്ന ധാരണപ്പിശക് അവസാനിപ്പിക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. മിനിമം വേജസ് ആക്റ്റ് നടപ്പിലാക്കണം. യൂണിയന്‍ അനുവദിക്കില്ല എന്ന നിലപാടിനെ ശക്തമായി നേരിടണം. കേരളത്തിലെ ജനങ്ങളുടെ പണമാണ് ഈ സ്ഥാപനത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്.

ഈ സ്ഥാപനം പൂട്ടിയാല്‍ കേരളത്തില്‍ത്തന്നെയുള്ള മറ്റൊരു സ്ഥാപനത്തില്‍ ജനങ്ങള്‍ ആ പണം നിക്ഷേപിച്ചുകൊള്ളും. അല്ലെങ്കില്‍ ആ പണമെടുത്ത് വ്യവസായ നിക്ഷേപം നടത്തും. അല്ലാതെ മുത്തൂറ്റ് ബാങ്കിനു പിന്നാലെ അവരും കേരളത്തില്‍ നിന്ന് അന്യ സംസ്ഥാനങ്ങളിലേക്ക് പോവില്ലെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close