CrimeLatestNationalNewsNews in Brief

രാജ്യദ്രോഹക്കേസില്‍ വൈക്കോക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷ: വിധിവന്നത് നാളെ രാജ്യസഭാ സീറ്റില്‍ പത്രിക നല്‍കാനിരിക്കെ

By Web Desk

റുമലർച്ചി ദ്രാവിഡ മുന്നേട്ര കഴകം (എം.ഡി.എം .കെ ) നേതാവ് വൈക്കോയെ രാജ്യദ്രോഹക്കേസിൽ ഒരു വര്‍ഷം തടവിനു ശിക്ഷിച്ചു. ചെന്നൈ കോടതിയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. 2009 ൽ തന്റെ പുസ്തക പ്രകാശന ചടങ്ങിനിടെ നടത്തിയ പരാമർശങ്ങൾ രാജ്യദ്രോഹത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശിക്ഷ.

ഭീകരസംഘടനയായ ”എൽ.ടി.ടി.ഇക്കെതിരെ ശ്രീലങ്കയിൽ നടക്കുന്ന യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ ഒരൊറ്റ രാജ്യമായി അവശേഷിക്കില്ല ” എന്നായിരുന്നു പുസ്തക പ്രകാശന ചടങ്ങിനിടെ വൈക്കോ നടത്തിയ പരാമർശം. ‘നാൻ കുറ്റം സാത്ത്‌കിറേൻ ‘ (ഞാൻ കുറ്റം ആരോപിക്കുന്നു) എന്നായിരുന്നു പുസ്തകത്തിന്‍റെ പേര്. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരെ സംസാരിച്ചുവെന്നതായിരുന്നു വൈക്കോക്കെതിരെയുള്ള കുറ്റം.

അതേസമയം എംഡിഎംകെ നേതാവായ വൈക്കോക്കെതിരെ അന്ന് കേസ് ഫയൽ ചെയ്ത ഡി.എം.കെയുടെ സഖ്യകക്ഷിയാണ് ഇന്ന് എം.ഡി.എം.കെ എന്നതാണ് വൈപരീത്യം . ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യധാരണ പ്രകാരം ഡി.എം.കെ പിന്തുണയോടെ രാജ്യസഭാ അംഗമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു വൈക്കോ. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി നാളെയാണ്. എന്നാല്‍ ശിക്ഷാവിധിയോടെ ആ സ്വപ്നം പൊലിഞ്ഞു.

ഡി.എം.കെ യിലായിരുന്നപ്പോൾ വൈക്കോ മൂന്നു തവണ രാജ്യസഭാ അംഗമായിരുന്നു. രണ്ടു തവണ ലോക്സഭാ അംഗവുമായിട്ടുണ്ട്. 2002 ൽ നിരോധിത സംഘടനയായ എൽ.ടി.ടി.ഇ യെ പിന്തുണച്ച് പ്രസംഗിച്ചുവെന്ന കുറ്റത്തിന് വൈക്കോയെ ജയലളിത സർക്കാർ ജയിലില്‍ അടച്ചിരുന്നു. തീവ്രവാദ വിരുദ്ധ നിയമമായ പോട്ടക്ക് കീഴിലെ വകുപ്പുകൾ ചാർത്തിയായിരുന്നു ജയിലില്‍ അടച്ചത്. അന്ന് വെല്ലൂർ ജയിലിലാണ് വൈക്കോയെ അടച്ചത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close