LatestNationalNewsNews in Brief

തെരഞ്ഞെടുപ്പിന് മുമ്പുള്ള റെയ്ഡുകള്‍: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടു; റവന്യൂ സെക്രട്ടറിയെയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് ചെയര്‍മാനെയും വിളിപ്പിച്ചു

By Web Desk

ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആദായനികുതി വകുപ്പ് വിവിധ സംസ്ഥാനങ്ങളില്‍ നടത്തുന്ന റെയ്ഡുകളെ കുറിച്ച് വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉന്നതതല ചര്‍ച്ച നടത്തി. റവന്യു സെക്രട്ടറിയേയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് ചെയര്‍മാനേയും നേരിട്ട് വിളിപ്പിച്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചര്‍ച്ച നടത്തിയത്.

റവന്യു സെക്രട്ടറി എ.ബി.പാണ്ഡയേയും സി.ബി.ഡി.ടി ചെയര്‍മാന്‍ പി.സി.മോദിയേയുമാണ് കമ്മീഷന്‍ വിളിപ്പിച്ചത്. വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന റെയ്ഡിനെ കുറിച്ച് ഇരുവരും വിശദീകരണം നല്‍കി. റെയ്ഡുകള്‍ നടത്തുന്നതില്‍ തെറ്റില്ലെന്നും, പക്ഷേ നിഷ്പക്ഷത പാലിക്കണമെന്നും കമ്മീഷന്‍ ആദായ നികുതി വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

മധ്യപ്രദേശ്, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വകുപ്പ് നടത്തിയ റെയ്ഡ് രാഷ്ട്രീയ പ്രേരിതവും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതുമാണെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു നിര്‍ദ്ദേശം.

അതേസമയം, മധ്യപ്രദേശില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡി 281 കോടിയുടെ അനധികൃത പണം കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രി കമല്‍നാഥിന്റെ അനുയായികളുടെ വസതിയിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡില്‍ 14.6 കോടി രൂപയാണ് പിടിച്ചെടുത്തത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close