News in Brief
സ്മൃതി ഇറാനിയെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലേക്ക് വരുന്നതെന്ന് ബിജെപി: കുത്തുവാക്കുകളുമായി കെ.സുരേന്ദ്രനും ശോഭാ സുരേന്ദ്രനുംരാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കും: മത്സരിക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടതായി ഉമ്മന്‍ചാണ്ടി; രാഹുലിനായി പിന്മാറാമെന്ന് ടി. സിദ്ധിഖ്ഓച്ചിറ തട്ടിക്കൊണ്ടുപോകല്‍: അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചുപത്തനംതിട്ടയില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അസംബന്ധമെന്ന് പി.ജെ കുര്യന്‍മുഖ്യമന്ത്രിയാവാന്‍ 1800 കോടി കൊടുത്തിട്ടില്ലെന്ന് യെദ്യൂരപ്പ: കോണ്‍ഗ്രസ് വ്യാജരേഖകള്‍ ചമയ്ക്കുകയാണെന്ന് ബിജെപി; ഡയറിയിലെ കൈപ്പട പരിശോധിക്കണം
LatestNationalNewsNews in Brief

അയോധ്യ ഭൂമിതര്‍ക്കകേസ് മധ്യസ്ഥതയിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി ഉത്തരവ്; മധ്യസ്ഥസമിതി രൂപീകരിച്ചു; നാലാഴ്ചയ്ക്കകം കോടതിക്ക് പുരോഗതി റിപ്പോര്‍ട്ട് നല്‍കും

യോധ്യ ഭൂമിതർക്കകേസ‌് മധ്യസ്ഥതയിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയമിച്ചു. സുപ്രീംകോടതി മുൻ ജഡ്‌ജി ഇബ്രാഹിം ഖലീഫുള്ളയുടെ സാരഥ്യത്തിലാണ് സമിതി പ്രവര്‍ത്തിക്കുക. പ്രമുഖ അഭിഭാഷകൻ ശ്രീറാം പഞ്ചു, ശ്രീ ശ്രീ രവിശങ്കര്‍ എന്നിവരാണ് അംഗങ്ങള്‍.

ഒരാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ ചർച്ചയ്‌ക്കായി ഫൈസാബാദിൽ ഒരുക്കങ്ങള്‍ തുടങ്ങും. നാല് ആഴ്‌ചക്കുള്ളിൽ സമിതി കോടതിക്ക് പുരോഗതി റിപ്പോർട്ട് നൽകണം. എട്ട് ആഴ്ച ആണ് മധ്യസ്ഥ ചർച്ചകൾക്ക് ആയി അനുവദിച്ചിരിക്കുന്നത്. ഇവര്‍ നടത്തുന്ന മധ്യസ്‌ഥ ചർച്ച മാധ്യമങ്ങൾക്ക്‌ റിപ്പോർട്ട്‌ ചെയ്യാന്‍ കഴിയില്ല.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്‌, ജസ്റ്റിസുമാരായ എ എസ്‌ ബോബ‌്ഡെ ,ഡി വൈ ചന്ദ്രചൂഡ‌് , അശോക‌് ഭൂഷൺ, എസ‌് അബ്ദുൾ നസീർ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ്‌ ഉത്തരവിട്ടത്‌.

മധ്യസ്ഥ സമിതിക്ക് ആവശ്യം എങ്കിൽ കൂടുതൽ അംഗങ്ങളെ പാനലിൽ ചേര്‍ക്കാം. ഉത്തർപ്രദേശ് സർക്കാരാണ്‌ മധ്യസ്ഥ സമിതിയുടെ പ്രവര്‍ത്തനത്തിനുള്ള അടിസ്ഥാന സൗകര്യം നൽകേണ്ടത് . പാനലിന് ആവശ്യമാണെങ്കില്‍ അഭിഭാഷക സഹായം തേടാനും അനുവാദമുണ്ട്.

കേസിന്‍റെ വിചാരണാവേളയില്‍ മധ്യസ്ഥതയിലൂടെ തർക്കം പരിഹരിക്കാനുള്ള നീക്കത്തെ ഹിന്ദു സംഘടനകളും ഉത്തർപ്രദേശ‌് സർക്കാരും എതിർത്തിരുന്നു. എന്നാല്‍ സുന്നി വഖഫ‌് ബോർഡ‌് ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ നീക്കത്തെ സ്വാഗതംചെയ‌്തു.

സിവിൽ പ്രൊസീജ്യർ കോഡ‌് 89–-ാം വകുപ്പ‌ു പ്രകാരം തർക്കവിഷയം മധ്യസ്ഥതയിലൂടെ പരിഹരിക്കാന്‍ സാധ്യതകളുണ്ട്. അത്തരം സാധ്യതകളാണ‌് ചീഫ‌് ജസ്റ്റിസ‌് രഞ‌്ജൻ ഗൊയോയ‌് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച‌് പരിശോധിച്ചത‌്. തർക്കഭൂമി ശ്രീരാമൻ ജനിച്ച സ്ഥലമാണെന്ന വിശ്വാസത്തിൽനിന്ന‌് ഒരടിപോലും പിന്നാക്കം പോകില്ലെന്നാണ് രാമവിഗ്രഹത്തെ പ്രതിനിധാനംചെയ്യുന്ന ഹിന്ദുസംഘടനകൾക്ക‌ുവേണ്ടി മുതിർന്ന അഭിഭാഷകൻ സി എസ‌് വൈദ്യനാഥൻ വാദിച്ചത്. വേണമെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്ത‌് പള്ളി പണിയാൻ സഹായങ്ങൾ നല്‍കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close