LatestNationalNewsNews in BriefVideos

ഗാന്ധിജിയെ അവഹേളിച്ച പ്രജ്ഞ ഠാക്കൂറിനോട് ക്ഷമിക്കാന്‍ കഴിയില്ലെന്ന് മോദി: ഗാന്ധിജിയെ പാക് രാഷ്ട്രപിതാവെന്ന് വിശേഷിപ്പിച്ച അനില്‍ സൗമിത്രയ്ക്ക് സസ്പെന്‍ഷന്‍

By Web Desk

ഹാത്മാഗാന്ധിയുടെ കൊലയാളിയായ നാഥുറാം വിനായക് ഗോഡ്‌സേയുടെ പേരില്‍ പുലിവാലു പിടിച്ച് ബിജെപി. മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിംഗ് ഠാക്കൂറിന് മാപ്പു നല്‍കാന്‍ തനിക്ക് ഒരിക്കലും കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗോഡ്‌സേ ദേശസ്‌നേഹിയാണെന്നായിരുന്നു പ്രജ്ഞയുടെ പരാമര്‍ശം.

തൊട്ടുപിന്നാലെ മഹാത്മാഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്ന പരാമര്‍ശം നടത്തിയ ബിജെപിയുടെ മധ്യപ്രദേശ് മാധ്യമ സെല്‍ വക്താവ് അനില്‍ സൗമിത്രയ്‌ക്കെതിരെയും ബിജെപിക്ക് നടപടിയെടുക്കേണ്ടി വന്നു. അനിലിനെ ബിജെപിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

Like
Like Love Haha Wow Sad Angry
2
Tags
Show More

Related Articles

Close
Close