EnviromentLatestNationalNewsNews in BriefVideosWorld

ചന്ദ്രയാന്‍ രണ്ട് വിക്ഷേപണം ജൂലൈ 22 തിങ്കളാഴ്ച്ച: തകരാറുകള്‍ പരിഹരിച്ചു

By Web Desk

സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവച്ച ഇന്ത്യയുടെ ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ജൂലൈ 22 തിങ്കളാഴ്ച നടക്കും. തിങ്കള്‍ ഉച്ചയ്ക്ക് 2.43ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നായിരിക്കും വിക്ഷേപണമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ചന്ദ്രപര്യവേഷണ പദ്ധതിയായ ചന്ദ്രയാന്‍ രണ്ട് ജൂലൈ 15നായിരുന്നു നേരത്തേ വിക്ഷേപിക്കാന്‍ തീരുമാനിച്ചിരുന്നത്. അന്ന് പുലര്‍ച്ചെ 2.15ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക തകരാറിനെതുടര്‍ന്ന് അവസാനം മാറ്റിവയ്ക്കുകയായിരുന്നു. വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും മാത്രം ബാക്കി നില്‍ക്കെയായിരുന്നു ദൗത്യം മാറ്റിവെച്ചത്. വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക്-മൂന്നിലെ ഹീലിയം ടാങ്കില്‍ ചോര്‍ച്ചയുണ്ടായതായിരുന്നു സാങ്കേതിക തകരാര്‍.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയോടെ റോക്കറ്റ് അഴിച്ചെടുക്കാതെ തന്നെ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞതായി ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു.

ജൂലൈ 22ന് വിക്ഷേപിക്കുന്ന ചന്ദ്രയാന്‍ രണ്ടിനെ സെപ്തംബര്‍ ആറിനു തന്നെ ലക്ഷ്യത്തിലെത്തിക്കാനാണ് ഐ.എസ്.ആര്‍.ഒ തീരുമാനം. 22ന് ശേഷമാണ് വിക്ഷേപണം നടത്തുന്നതെങ്കില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുവാന്‍ അധിക ഇന്ധനം വേണ്ടിവരുമായിരുന്നു. ചന്ദ്രനെ പ്രദക്ഷിണം ചെയ്യുന്ന ഓര്‍ബിറ്റിന്റെ കാലാവധി ചുരുങ്ങാനും സാധ്യതയുണ്ട്. അതുകൊണ്ടാണ് ജൂലൈ 22ന് തന്നെ വിക്ഷേപണം നടത്താന്‍ തീരുമാനിച്ചത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close