LatestNationalNewsNews in Brief

പ്രധാനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കുള്ള വിയോജിപ്പ് വിവരാവകാശ പ്രകാരം നല്‍കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

By Web Desk

പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതി തള്ളിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസയ്ക്കുള്ള വിയോജന കുറിപ്പ് വിവരാവകാശ പ്രകാരം നൽകാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിവരങ്ങള്‍ വെളിപ്പെടുത്തിയാല്‍ ഉയർന്ന പദവിയിലിരിക്കുന്ന വ്യക്തിയുടെ സുരക്ഷയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതികളില്‍ മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയ ഉത്തരവിലാണ് ലവാസ വിയോജിപ്പ് രേഖപ്പെടുത്തിയത്. വിയോജിപ്പ് രേഖപ്പെടുത്തേണ്ടത് ഭരണഘടന ബാധ്യതയാണെന്നും വിവേചനരഹിതമായി തീരുമാനമെടുത്തിരുന്നെങ്കില്‍ വിവാദം ഒഴിവാക്കാമായിരുന്നെന്നും ലവാസ പറഞ്ഞിരുന്നു.

വിയോജന കുറിപ്പ് വിവരാവകാശ നിയമ പ്രകാരം നല്‍കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞതോടെ മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഒരംഗം മുന്നോട്ടുവച്ച എതിരഭിപ്രായം അറിയാനുള്ള അവസരമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close