CrimeLatestNationalNewsNews in Brief

സാമ്പത്തിക തട്ടിപ്പ് കേസ്: റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്‍റ് വീണ്ടും ചോദ്യം ചെയ്യുന്നു

By Web Desk

സാമ്പത്തിക തട്ടിപ്പ് കേസില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ലണ്ടനില്‍ തനിക്ക് ആസ്തിയുണ്ടെന്ന ആരോപണം ഇന്നലെ ചോദ്യം ചെയ്യലില്‍ വാദ്ര തള്ളിയിരുന്നു.

കേസിലെ പ്രമുഖ കണ്ണിയും വാദ്രയുടെ ഉടമസ്ഥതയിലുള്ള സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയിലെ ജോലിക്കാരനുമായ അറോറ തന്‍റെ പഴയ ജോലിക്കാരനാണെന്ന് വാദ്ര സമ്മതിച്ചിരുന്നു. എങ്കിലും മെയില്‍ ഇടപാടുകള്‍ നടന്നിട്ടില്ലെന്നാണ് വാദ്ര നിലപാടെടുത്തത്. അറോറക്ക് വാദ്രയുടെ ലണ്ടനിലെ ആസ്തിയെ പറ്റിയുള്ള പല വിശദാംശങ്ങളും അറിയാമെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കരുതുന്നത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇടക്കാല ജാമ്യം നല്‍കിയ കോടതി എന്‍ഫോഴ്സ്മെന്റിന് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് റോബര്‍ട്ട് വാദ്രയോട് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരമാണ് വാദ്ര ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഇന്നലെ ഹാജരായത്.

ലണ്ടനിലെ 1.9 മില്ല്യണ്‍ പൌണ്ടിന്റെ ആസ്തിയെ കുറിച്ച് ഉദ്യോഗസ്ഥര്‍ വാദ്രയോട് ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ ലണ്ടനില്‍ അങ്ങനെ ആസ്തിയില്ലെന്നായിരുന്നു മറുപടി. .

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close