News in Brief
അമിത്ഷായ്ക്ക് ആഭ്യന്തരം, രാജ് നാഥ്സിംഗിന് പ്രതിരോധം, സ്മൃതിക്ക് സുപ്രധാന വകുപ്പ്: വിജയത്തിന് പകിട്ടേറ്റിയവരെ ഒപ്പം നിര്‍ത്താനൊരുങ്ങി മോദിതിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്: കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; കേസ് സിബിഐ ഏറ്റെടുത്തേക്കുംമധുവിധുയാത്രക്കിടയില്‍ വാഹനാപകടം; മൈസൂരില്‍ 4 മലയാളികള്‍ മരിച്ചുകേന്ദ്രമന്ത്രിസഭാ യോഗം വൈകീട്ട് 5ന്, സത്യപ്രതിജ്‍ഞയില്‍ തീരുമാനമാകും: മോദിയും അമിത് ഷായും അദ്വാനിയെ സന്ദര്‍ശിച്ചുകര്‍ണ്ണാടക ഭരണം കൈക്കലാക്കാന്‍ ബിജെപി ശ്രമം ഊര്‍ജ്ജിതം; ഭരണം പോകാതിരിക്കാന്‍ ജെഡിഎസ്-കോണ്‍ഗ്രസ് നെട്ടോട്ടം; മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും
NationalNewsNews in BriefWorld

2010ല്‍ ഉദ്ഘാടനം ചെയ്ത ഫാക്ടറിക്ക് വീണ്ടും ശിലാസ്ഥാപനം നടത്താന്‍ മോദിക്ക് നാണമില്ലേയെന്ന് രാഹുല്‍ഗാന്ധി

By Web Desk

ന്‍റെ മണ്ഡലമായ അമേഠിയില്‍ 2010ല്‍ ഉദ്ഘാടനം ചെയ്ത ഫാക്ടറിയുടെ ശിലാസ്ഥാപനമാണ് പ്രധാനമന്ത്രി ഇന്നലെ വീണ്ടും നടത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പരിഹസഹിച്ചു. ഈ ഫാക്ടറിയില്‍ നേരത്തേതന്നെ ഉത്പാദനവും നടക്കുന്നുണ്ട്. നുണ പറയാന്‍ മോദിക്ക് നാണമില്ലേയെന്ന് രാഹുല്‍ഗാന്ധി ട്വീറ്റര്‍ സന്ദേശത്തിലൂടെ ചോദിച്ചു.

ഇന്ത്യയും റഷ്യയും സംയുക്തമായി കലാഷ്‌നിക്കോവ് റൈഫിളുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയുടെ പേരിലുള്ള ഉദ്ഘാടനമാണ് ഞായറാഴ്ച്ച നരേന്ദ്രമോദി അമേഠിയില്‍ നടത്തിയത്. എ.കെ 47 തോക്കുകളുടെ നവീകരിച്ച രൂപമായ എ.കെ203 റൈഫിളുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്.

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റേയും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റേയും ശ്രമഫലമായാണ് ഈ ഫാക്ടറി യാഥാര്‍ഥ്യമായതെന്ന് പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ലോകസഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അമേഠിയുടെ പുരോഗതിക്കായി സ്മൃതി ഇറാനി ഏറെ ത്യാഗം സഹിച്ചിട്ടുണ്ടെന്നും നരേന്ദ്രമോദി ഉദ്ഘാടന പ്രസംഗത്തിനില്‍ അവകാശപ്പെട്ടിരുന്നു.

Like
Like Love Haha Wow Sad Angry
Tags
Show More

Related Articles

Close
Close